ADVERTISEMENT

ബർലിൻ∙ നൂറ്റി അറുപത്തിയെട്ട് വർഷം പഴക്കമുള്ള ജർമൻ തപാൽ സ്റ്റാമ്പ് 126 മില്യൻ യൂറോയ്ക്ക് കഴിഞ്ഞ ദിവസം ലേലത്തിൽ വിറ്റു. 1851–ൽ അച്ചടിച്ച  ബാഡൻ ഫേയൽഡ്രുക്ക് ഒൻപത് ക്രോയിസർ എന്ന വിഖ്യാത തപാൽ സ്റ്റാമ്പാണ് പേര് വെളിപ്പെടുത്താത്ത ഒരാൾ ലേലത്തിൽ വാങ്ങിയത്. 1851– ൽ ജർമനിയിലെ എറ്റൻ ഹെമിൽ നിന്ന് കാൾസ് റൂഹെയിലേക്ക് പോസ്റ്റ് ചെയ്ത ഒരു കവറിലാണ് സ്റ്റാമ്പ് പതിപ്പിച്ചിരിക്കുന്നത്.

german-stamp-2

തപാൽ സ്റ്റാമ്പിന് പിഴവുകൾ ഏറെയാണ്. മഷിയിലും അച്ചടിയിലും തെറ്റുകൾ ഉണ്ട്. പച്ച നിറത്തിലാണ് സ്റ്റാമ്പ്. റോസ് നിറമാണ് ആവശ്യം. കഴിഞ്ഞ മുപ്പതു വർഷമായി ഈ  അമൂല്യ സ്റ്റാമ്പിന്റെ ഉടമസ്ഥൻ എർവിൻ ഹൗബ് എന്ന ജർമൻ കോടീശ്വരനായിരുന്നു. ജർമനിയിലെ പ്രശസ്ത വ്യവസായ സ്ഥാപനമായ ടെംഗിൾമാൻ–ന്റെ ഉടമസ്ഥനായിരുന്നു ഇദ്ദേഹം. 2018 ൽ ഹൗബ് മരണമടഞ്ഞതോടെ കാരുണ്യ പ്രവർത്തനത്തിനായി ബന്ധുക്കൾ സ്റ്റാമ്പ് ലേലം ചെയ്യുകയായിരുന്നു.

german-stamp-owner
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com