ADVERTISEMENT

സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്∙ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍റെ 2019-2020 വര്‍ഷത്തേക്കുള്ള 22 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.  ജോസ് വര്‍ഗ്ഗീസ് (പ്രസിഡന്‍റ്), അനില്‍ പുതുശ്ശേരി (സെക്രട്ടറി) എന്നിവര്‍ സ്ഥാനമൊഴിയുമ്പോള്‍ സംഘടനാപ്രവര്‍ത്തനപാടവം കൊണ്ടും പരിചയസമ്പന്നതകൊണ്ടും സ്റ്റോക്ക് മലയാളികള്‍ക്കിടയിലെ സുപരിചിതരാണ് വരും നാളുകളില്‍ കെസിഎയെ നയിക്കുന്നത്.  

സ്റ്റോക്ക് ഓണ്‍ ട്രെന്‍റിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതയും റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സുമായ ചന്ദ്രിക ഗൗരിയമ്മയാണ് പ്രസിഡന്‍റ്. ബിജു മാത്യൂസിനെ  വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുത്തു. സോക്രട്ടീസ് കുടിയിരിക്കല്‍ ഒരിക്കല്‍ കൂടി സെക്രട്ടറി പദമലങ്കരിക്കുബോള്‍ റിന്‍റോ റോക്കി ജോയിന്‍റ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കും. ജ്യോതിസ് ജോസഫിനെ വീണ്ടും ട്രഷററായി തിരഞ്ഞെടുത്തു. സോഫി കുര്യാക്കോസാണ് ജോയിന്‍റ് ട്രഷറര്‍.

kca-exec-members

ബിനോയ് ചാക്കോയെയാണ് കെസിഎ അക്കാദമിയുടെ കോ-ഓർഡിനേറ്ററായി ഇത്തവണയും തിരഞ്ഞെടുത്തത്. ഒപ്പം അച്ചടക്കവും കൃത്യതയും കൈമുതലായുള്ള ബിജു മാത്യൂവിനെയും ജോബ് കറുകപറമ്പിലിനെയും അക്കാദമിയുടെ  ജോയിന്‍റ് കോ-ഓർഡിനേറ്റർമാരായി നിയമിച്ചു. കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍റെ ചാരിറ്റി റജിസ്ട്രേഷന്‍ മുതല്‍ സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യവും നിലവില്‍ കെ.സി.എ ചാരിറ്റിയുടെ കോ-ഓർഡിനേറ്ററാമായ സൈജു മാത്യൂ തൽസ്ഥാനത്ത് തുടരും.

സുദീപ് അബ്രാഹമാണ് പിആര്‍ഒ. എക്സിക്കുട്ടീവ് അംഗങ്ങളായി ജോസ് വര്‍ഗ്ഗീസ്, അനില്‍ പുതുശേരി, സാബു അബ്രഹം, ജോസ് ആന്‍റണി, രാജീവ് വാവ, സജി മത്തായി, .മിനി സുരേഷ്ബാബു, മേരി ബ്ലസന്‍, ശ്രീ. സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്, റെജി  ജോര്‍ജ്, ഷൈജു ജേക്കബ് എന്നിവരെയും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com