ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ രാജി പ്രഖ്യാപിച്ച് കാവൽ പ്രധാനമന്ത്രിയായി തുടരുന്ന തെരേസ മേയ് സ്ഥാനമൊഴിഞ്ഞാലും പാർലമെന്റ് അംഗമായി തുടരും. മേ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാർലമെന്റിൽ പിൻസീറ്റിൽ ജൂനിയർ അംഗങ്ങൾക്കൊപ്പമാകും മെയ്ഡൻഹെഡിൽ നിന്നുള്ള എംപിമായ മേയുടെ ഇരിപ്പിടം. മേയുടെ പിൻഗാമിയായിരുന്ന ഡേവിഡ് കാമറൺ സ്ഥാനമൊഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ എംപി സ്ഥാനം രാജിവച്ചിരുന്നു. ടോണി ബ്ലെയർ പ്രധാനമന്ത്രി പദത്തിനൊപ്പംതന്നെ എംപി സ്ഥാനവും ഒഴിഞ്ഞു. എന്നാൽ മുൻ പ്രധാനമന്ത്രിമാരായ ഗോർഡൻ ബ്രൌൺ, ജോൺ മേജർ തുടങ്ങിയവർ  സ്ഥാനമൊഴിഞ്ഞിട്ടും എംപി എന്നനിലയിൽ കാലാവധി പൂർത്തിയാക്കി.

മുൻ പ്രധാനമന്ത്രി ടെഡ് ഹീത്താണ് ടോറി നേതൃസ്ഥാനം ഒഴിഞ്ഞശേഷവും ഏറെക്കാലം പാർലമെന്റംഗമായി സേവനം തുടർന്നത്. രണ്ടര പതിറ്റാണ്ടിലേറെ അദ്ദേഹം വീണ്ടും സജീവ രാഷ്ട്രീയത്തിൽ തുടർന്നു. മാർഗരറ്റ് താച്ചറായിരുന്നു അദ്ദേഹത്തിന്റെ പിൻഗാമി. അലക് ഡഗ്ലസാണ് സ്ഥാനമൊഴിഞ്ഞശേഷവും സജീവരാഷ്ട്രീയത്തിൽ തുടർന്ന മറ്റൊരു ബ്രിട്ടീഷ് പ്രധാനമന്ത്രി. ആറു വർഷത്തിനുശേഷം വിദേശകാര്യ സെക്രട്ടറിയായി വീണ്ടും അദ്ദേഹം സേവനമനുഷ്ടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com