ADVERTISEMENT

ണ്ടൻ∙ ലണ്ടനിലെ ടെൻഹാം കേന്ദ്രീകരിച്ച്  മൂന്നാം ശനിയാഴ്ചകളിൽ നടത്തുന്ന നൈറ്റ് വിജിൽ ജൂൺ 15 ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. വിപിൻ ചിറയിൽ അച്ചനാണ് ശനിയാഴ്ചത്തെ ശുശ്രുഷകൾ നയിക്കുക. ടെൻഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള  വേദിയൊരുങ്ങുന്നത്.

ശനിയാഴ്ച വൈകിട്ട് 7:30 നും പരിശുദ്ധ ജപമാല സമർപ്പണത്തോടെ ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് കരുണക്കൊന്ത, വിശുദ്ധ കുർബ്ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കും. സ്നേഹ വിരുന്നും ഒരുക്കുന്നുണ്ട്. രാത്രി 11:30 ഓടെ ശുശ്രൂഷകൾ സമാപിക്കും.

ദിവ്യാകാരുണ്യ സന്നിധിയിൽ തങ്ങളുടെ നിയോഗങ്ങളും യാചനകളും സമർപ്പിച്ചു പ്രാർഥിക്കാൻ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കാനും ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

നൈറ്റ് വിജിലിൽ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആൻഡ് വർഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നൽകുന്നതാണ്.   

കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് - 07804691069,

ഷാജി-07737702264, ജിനോബി-07785188272

പള്ളിയുടെ വിലാസം.

The Most Holy name Catholic Church, 2 Oldmill Road, UB9 5AR, Denham Uxbridge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com