ADVERTISEMENT

വാൽസിങ്ങാം∙ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപ്പാപ്പ, കത്തോലിക്കാ സഭയുടെ പ്രശസ്തമായ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ശ്രദ്ധേയമായ വാൽസിങ്ങാം കാത്തലിക്ക് ഷ്രയിനിനെ മൈനർ ബസിലിക്കയായി ഉയർത്തിയിട്ടു മൂന്നു വർഷം പിന്നിടുമ്പോൾ, മാതൃ ഭക്തിയുടെ നിറവുമായി, പുണ്യ കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്ഥാപനത്തിന് ശേഷം മാർ സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നടത്തുന്ന സിറോ മലബാർ തീർത്ഥാടനവും മൂന്നാം വാർഷീകം ആഘോഷിക്കും. ആകസ്മികമാണെങ്കിലും മലയാളി മാതൃഭക്തർക്കും ഇതിനോടൊപ്പം അഭിമാനിക്കാം. ആയിരക്കണക്കിനു മലയാളി മാതൃഭക്തർ ജൂലൈ 20 നു വാൽസിങ്ങാമിൽ ജനസാഗരം തീർക്കും. 

2015 ഡിസംബർ 27 നാണ് ഫ്രാൻസിസ് മാർപ്പാപ്പ ഈ മരിയൻ പുണ്യ കേന്ദ്രത്തെ ഒരു മൈനർ ബസലിക്കയുടെ പദവിയിലേക്ക് ഉയർത്തിയത്. ആംഗ്ലിക്കൻ മതപരിവർത്തനത്തോടെ നശിക്കപ്പെട്ട സ്ലിപ്പർ ചാപ്പൽ പുനഃനിർമ്മാണത്തിനായി 1897 ഫെബ്രുവരി 6-നു ലിയോ പത്താമൻ മാർപാപ്പയാണ് ഔദ്യോഗിക അംഗീകാരം വാൽസിങ്ങാമിന് നൽകിയത്.  

slipper-chapel

സ്ലിപ്പർ ചാപ്പൽ പുനഃനിർമ്മാണത്തിനു ശേഷം1934 ഓഗസ്റ്റ് 15 ന് നോർത്ത് ആംപ്റ്റൻ ബിഷപ്പ് ലോറൻസ് യൂനുസ് സ്ലിപ്പർ ചാപ്പലിൽ പൊതുജനങ്ങൾക്കായി നിരവധി വർഷങ്ങൾക്കു ശേഷം ദിവ്യബലി അർപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം കർദ്ദിനാൾ ഫ്രാൻസിസ് ബോൺ ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാൻമാരുടെ നേതൃത്വത്തിൽ ദേശീയ തീർഥാടനം വാൽസിങ്ങാമിൽ സംഘടിപ്പിക്കുകയും,അതിൽ വെയിൽസ് അടക്കം പ്രദേശങ്ങളിൽ നിന്നും പതിനായിരത്തിലധികം പേർ ഈ തീർഥാടനത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു. ഈ ദിവസം മുതൽ ആണ് സ്ലിപ്പർ ചാപ്പൽ  കത്തോലിക്കരുടെ ദേശീയ ആരാധനാലയമായി മാറിയത്. 

ബസിലിക്കയുടെ ഉള്ളിൽ സ്ഥാപിച്ച ഔവർ ലേഡി ഓഫ് വാൽസിങ്ങാം  രൂപത്തിൽ കാണുന്ന കിരീടം 1946 ഓഗസ്റ്റ് 15-ന് 12–ാം പീയൂസ് മാർപ്പാപ്പാ ധരിപ്പിച്ച കാനോനിക്കൽ ക്രൗൺ ആണെന്നതും ഏറെ ശ്രദ്ധേയമാണ്. 

ജൂലൈ 20 നു ശനിയാഴ്ച  ആഘോഷമായി നടത്തുന്ന തീർത്ഥാടന മരിയോത്സവത്തിനു  ഈസ്റ്റ് ആംഗ്ലിയായിലെ സിറോ മലബാർ കുർബ്ബാന കേന്ദ്രമായ കോൾചെസ്റ്റർ കമ്മ്യുണിറ്റിയാണ് പ്രസുദേന്തിത്വം വഹിക്കുന്നത്.

mar-js

മാർ സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്ന ആഘോഷമായ സമൂഹ തിരുന്നാൾ കുർബ്ബാനയും മരിയൻ സ്തുതി ഗീതങ്ങളും പ്രാർത്ഥനകളും അർപ്പിച്ചു നടത്തുന്ന തീർഥാടനവും മാതൃ ഭക്തി പ്രഘോഷണവും ഈ തീർഥാടനത്തെ അനുഗ്രഹ സാന്ദ്രമാക്കും. 

ആൽമീയ-അജപാലന നേതൃത്വം നൽകി പോരുന്ന ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തിൽ കോൾചെസ്റ്റർ കുടുംബാംഗങ്ങൾ തീർഥാടകരുടെ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. 

ഏവരും അവധിയൊരുക്കികൊണ്ടു തീർത്ഥാടനത്തിൽ പങ്കുചേരുവാൻ സസ്നേഹം അഭ്യർഥിക്കുന്നതിനൊപ്പം പരിശുദ്ധ അമ്മയുടെ മധ്യസ്ഥ ശക്തിയിൽ തീർഥാടനം ഏവർക്കും അനുഗ്രഹദായകമാകട്ടെ എന്ന് ആശംസിക്കുന്നതായും സംഘാടക സമിതി അറിയിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com