ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട്∙ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ഈദുൽ ഫിത്ര്‍ ആഘോഷിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ ഫെഷന്‍ഹൈം സാല്‍ബൗവില്‍ ജൂണ്‍ എട്ടിന് ഉച്ചവിരുന്നോടുകൂടിയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഫാ.വിനീത് അജിമോന്‍, സഫീര്‍ അബ്ദുല്‍ വഹീദ് (ജര്‍മന്‍ മലയാളി മുസ്‌ലിം കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

eid-frankfurt-3

കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച ഈദ് അവതരണം, കലാപരിപാടികൾ എന്നിവ അരങ്ങേറി. ഫാ. വിനീത് ആലപിച്ച മാപ്പിളപാട്ട് സദസ്സിന്‍റെ പ്രത്യേകശ്രദ്ധ പിടിച്ചുപറ്റി.

eid-frankfurt-2

തംബോലയില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കി. സമാജം പ്രസിഡന്‍റ് ഡോ.അജാക്സ് മുഹമ്മദ് സ്വാഗതവും സെക്രട്ടറി അബി മാങ്കുളം നന്ദിയും പറഞ്ഞു. സമാജത്തിന്‍റെ 49 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചെറിയ പെരുനാള്‍ ആഘോഷം നടത്തുന്നത്. ദേശീയഗാനത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com