ADVERTISEMENT

ലണ്ടൻ∙ ബോൺമൗത്തിൽ വച്ച് നടന്ന മഴവിൽ സംഗീതത്തിന്റെ ഓളങ്ങൾ സംഗീതപ്രേമികളുടെ മനസ്സിൽ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു. ബ്രിസ്റ്റോൾ മേയർ ടോം ആദിത്യയാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. തുടർന്നു പ്രശസ്ത ഗായകരായ ജിൻസ് ഗോപിനാഥ്, വാണിജയറാം, ദീപക് യതീന്ദ്രദാസ് എന്നിവരും തിരിതെളിയിച്ചു.

mazhavil-2

മഴവില്ലിന്റെ സാരഥികളായ അനീഷ് ജോർജ്, ടെസ്സ് മോൾ ജോർജ് , സംഘാടകരായ ഡാന്റ്റൊ പോൾ, കെ. എസ്. ജോൺസൻ, സുനിൽ രവീന്ദ്രൻ, ഷിനു സിറിയക്, സൗമ്യ ഉല്ലാസ്, ജിജി ജോൺസൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ സൈനികരെ ആദരിക്കുവാനായി ''Tribute to Indian soldiers ''എന്ന ഗാനാഞ്ജലി പ്രശസ്ത ഗായിക ഗിരിജ ധബകേ ആലപിച്ചു. തുടർന്ന് ജിൻസും വാണിയും ദീപകും ചേർന്ന് തീർത്ത സംഗീത പെരുമഴയായിരുന്നു പരിപാടി.

സന്തോഷ്  നമ്പ്യാരുടെയും കൂട്ടരുടെയും ലൈവ്ഓർക്കസ്ട്ര മഴവില്ലിന്റെ സവിശേഷതയായി. ഈ വർഷത്തെ മഴവിൽ സംഗീതത്തിന്റെ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചത് ബിനു ജേക്കബ് ആയിരുന്നു. ബോൺമൗത് തമിഴ് കമ്മ്യൂണിറ്റിയിലെ കുട്ടികളുടെ ഫ്യൂഷൻ ഡാൻസ്, ജയശ്രീയും സംഘവും അവതരിപ്പിച്ച നൃത്തം തുടങ്ങിയവ മഴവില്ലിന് കൂടുതൽ നിറങ്ങളേകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com