ADVERTISEMENT

ഡബ്ലിൻ∙സിറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന  വിവാഹ ഒരുക്ക സെമിനാറിന്റെ അടുത്ത ബാച്ച് ഓഗസ്റ്റ് 28, 29, 30  തീയതികളിൽ താല ഹോളി റോസറി  ദേവാലയത്തിൽ നടത്തുന്നു  (Holy Rosary Church, Ballycragh,24 Old Ct Ave, Ballycullen, Dublin 24, D24 A2C5). 

ദിവസവും രാവിലെ 9:30 നു ആരംഭിച്ച്  വൈകിട്ട് 5:30 നു അവസാനിക്കും വിധമാണു കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ത്രിദിന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിറോ മലബാർ സഭയുടെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കുന്നവർക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. റജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.

റജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 25. ഡബ്ലിൻ സിറോ മലബാർ സഭയുടെ വെബ്സൈറ്റ് വഴി മാത്രമാണ് റജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. (www.syromalabar.ie). 6 മാസത്തിൽ ഒരിക്കലായിരിക്കും സെമിനാർ നടത്തുക. 

വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സിറോ മലബാർ ചാപ്ലൈൻസ് ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട്  എന്നിവര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫാ. ക്ലെമെൻ്റ് : 089 492 7755, ഫാ.രാജേഷ് :  089 444 2698, ഫാ. റോയ് വട്ടകാട്ട് : 0894590705.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com