ADVERTISEMENT

ബർലിൻ ∙കലണ്ടർ പ്രകാരം അടുത്ത വെള്ളി ജൂൺ 21 ന് യൂറോപ്പിൽ വേനൽക്കാലത്തിന് തുടക്കം കുറിക്കും. ഈ വർഷം യൂറോപ്പ് കാത്തിരിക്കുന്നത് കടുത്ത വേനലും അത്യുഷ്ണവുമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. കൂട്ടത്തിൽ വരും നാളുകളിൽ ആഫ്രിക്കയിൽ നിന്ന് എത്തുന്ന സഹാറൻ മണൽക്കാറ്റ് പൊതുജനത്തിന് വിനയാകും.

 

ചുവന്ന നിറമുള്ള ഈ സഹാറൻ പൊടി വാഹനങ്ങളി‍ൽ വീണ് കാഴ്ചയ്ക്ക് തടസ്സമാകുകയും അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്ന ഈ മണൽക്കാറ്റ് മുൻ വർഷങ്ങളിലും ഇവിടെ ഉണ്ടായിട്ടുണ്ട്.

 

യൂറോപ്പിലും ജർമനിയിലും ഇന്ന് താപനില 36 സെൽഷ്യസ് ഗ്രേഡ് വരെ ഉയരും. എന്നാൽ മധ്യജർമൻ സംസ്ഥാനങ്ങളിൽ മഴ ഉണ്ടാകും. താപനില 25 സെൽഷ്യസ് ഗ്രേഡ് വരെയാണ്. അടുത്ത ആഴ്ച താപനില 30 സെൽഷ്യസിന് മുകളിൽ തന്നെ.

 

യൂറോപ്പിൽ ഈ പ്രാവശ്യം കനത്ത ചൂടായിരിക്കുമെന്ന് അമേരിക്കൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളും ഇതിനകം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

 

കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ മുതിർന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്നും മുൻ കരുതൽ എടുക്കണമെന്നും നിർദ്ദേശങ്ങൾ മാധ്യമങ്ങൾ വഴി  വന്നു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com