ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയില്‍ 62 മൈല്‍ ദൈര്‍ഘ്യം വരുന്ന ബൈസിക്കിൾ ഹൈവേ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മോട്ടോര്‍ വാഹനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുള്ള സൈക്കിള്‍ പാതയാണിത്.

ഡുയിസ്ബര്‍ഗ്, ബോഹും, ഹാം എന്നിവയടക്കം പത്തു പടിഞ്ഞാറന്‍ നഗരങ്ങളെയും നാലു യൂണിവേഴ്സിറ്റികളെയും ബന്ധിപ്പിച്ചാണ് പാത നിര്‍മിച്ചിരിക്കുന്നത്. മറ്റു ഹൈവേകളിലേതു പോലെ സൈക്കിള്‍ ഹൈവേയിലും സ്ട്രീറ്റ് ലൈറ്റുകളും പാസിങ് ലെയ്നുകളും ഓവര്‍പാസുകളും അണ്ടര്‍പാസുകളും ക്രോസ് റോഡുകളുമെല്ലാമുണ്ട്.

ജര്‍മനിയില്‍ സൈക്കിള്‍ സവാരി പതിവുള്ള കാര്യമാണ്. കടുത്ത ശൈത്യത്തില്‍പോലും കിലോമീറ്ററുകള്‍ താണ്ടി ജോലിക്കു പോകുന്നവരുണ്ട്. എന്നാല്‍ സമ്മര്‍ ആയിക്കഴിഞ്ഞാല്‍ സൈക്കിള്‍ സവാരിക്കാരെക്കൊണ്ട് റോഡുകളും ചെറിയ പാതകളും നിറയും. ജര്‍മനിയില്‍ പ്രായഭേദമെന്യേ സൈക്കിള്‍ സവാരി ആരോഗ്യ പരിപാലനത്തിന്‍റെ ഭാഗമായിട്ടാണ് കണ്ടുവരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com