ADVERTISEMENT

ബർലിൻ∙ ജർമനിയുടെ ചരിത്രത്തിൽ ആദ്യമായി ജർമൻകാരനല്ലാത്ത വ്യക്തിയെ സിറ്റി മേയറായി തിരഞ്ഞെടുത്തു. മുൻ കിഴക്കൻ ജർമൻ നഗരമായ റോ സ്റ്റോക്കിന്റെ നഗര പിതാവായിട്ടാണ് റൂഹെ മാഡ്സൻ എന്ന ഡെൻമാർക്ക് കാരൻ കഴിഞ്ഞ ഞായറാഴ്ച തിരഞ്ഞെടുക്കപ്പെട്ടത്.

Ruhe-madsen-2

കക്ഷിരഹിതനായ മാഡ്സനെ പ്രധാന പാർട്ടികളായ ക്രിസ്ത്യൻ ഡമോക്രാറ്റുകളും ഫ്രീ ഡമോക്രാറ്റുകളും പിൻന്തുണച്ചു. തിരഞ്ഞെടുപ്പിൽ അൻപത്തിയേഴ് ശതമാനം വോട്ട് മാഡ്സൻ നേടി. 1992–ൽ ഡെൻമാർക്കിലെ കോപ്പൻഹാഗനിൽ നിന്നാണ് മാഡ്സൻ ജർമനിയിലേക്ക് കുടിയേറിയത്.

റോ സ്റ്റോക്കിലെ ഒരു കമ്പനിയുടെ സിഇഒയായി ഈ നാൽപത്തിയാറുകാരൻ പ്രവർത്തിക്കുന്നു. ജർമൻകാരനല്ലെങ്കിലും യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യത്തിൽ നിന്നുള്ള പൗരനാണല്ലോ മാഡ്സൻ എന്ന ആശ്വാസത്തിലാണ് ചിലർ തിരഞ്ഞെടുപ്പിനെ വിലയിരുത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com