ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയില്‍ ആദ്യമായൊരു മേയര്‍ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാനുള്ള തീവ്ര വലതുപക്ഷ പാര്‍ട്ടി എഎഫ്ഡിയുടെ ശ്രമത്തിന് അവസാന നിമിഷത്തില്‍ തിരിച്ചടി. ഗോര്‍ലിറ്റ്സിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രാഥമിക ഘട്ടത്തില്‍ മുന്നിലായിരുന്നത് എഎഫ്ഡി സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ വിപ്പലാണ്. എന്നാല്‍, അന്തിമ വോട്ടെടുപ്പില്‍ അമ്പത്തഞ്ച് ശതമാനം വോട്ടുമായി സിഡിയു സ്ഥാനാര്‍ഥിയാണ് ജയിച്ചു കയറിയത്.

കുടിയേറ്റ വിരുദ്ധ പാര്‍ട്ടിക്കെതിരേ സിഡിയു ജയിപ്പിച്ചെടുത്തത് ഒരു കുടിയേറ്റക്കാരനെ തന്നെയാണെന്നതും കൗതുകമായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് റൊമാനിയയില്‍ നിന്നു കുടിയേറിയ ഒക്റ്റേവിയന്‍ ഉര്‍സുവാണ് നഗരത്തിന്‍റെ പുതിയ മേയര്‍.

തൊഴിലവസരങ്ങളുടെ കുറവ് കാരണം യുവജനങ്ങള്‍ കൂട്ടത്തോടെ നാടുവിടുന്ന പ്രദേശമാണ് ഗോര്‍ലിറ്റ്സ്. ഇവിടെ എഎഫ്ഡിക്ക് നല്ല ജന പിന്തുണയാണുള്ളത്. ഇന്‍ഗ്ലോറിയസ് ബാസ്റ്റേര്‍ഡ്സ്, ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍ തുടങ്ങി നിരവധി ഹോളിവുഡ് സിനിമകള്‍ക്ക് പശ്ചാത്തലമായിരുന്നു ഈ നഗരം. എഎഫ്ഡിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് നിരവധി നടീനടന്‍മാര്‍ ഇവിടത്തെ ജനങ്ങള്‍ക്ക് വോട്ടെടുപ്പിനു മുന്‍പ് തുറന്ന കത്തയച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com