ADVERTISEMENT

ലണ്ടൻ∙മലങ്കര കാതോലിക്ക കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫാ. തോമസ് മടുക്കുംമുടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഭാരവാഹിത്വം അറിയിച്ചു. ജൂൺ 22, ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കൺവെൻഷന് ഞായറാഴ്ച്ച വൈകിട്ട് നാലുമണിയോടെ തിരശ്ശില വീഴും. ഏഴാമത് കൺവെൻഷൻ ബിർമിങ്ങാമിന് അടുത്തുള്ള വോൾവർഹാംപ്ടണിൽ ആണു നടക്കുന്നത്.

സിറോ മലങ്കര കാതോലിക്ക സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവയുടെ സാന്നിധ്യം വേദിയെ ധന്യമാക്കും. സഭയുടെ മൂവാറ്റുപുഴ രൂപത അധ്യക്ഷൻ യൂഹന്നാൻ മാർ തിയോടാഷിസ് മെത്രോപ്പോലീത്ത, ബിർമിങ്ങാം ആർച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി, സിറോ മലബാർ യുകെ. രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തുടങ്ങിയവർ പങ്കെടുക്കും.

ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ പാരമ്പര്യം പിന്തുടരുന്ന മലങ്കര കൂട്ടായ്‌മ, യുകെയിൽ. മാത്രമല്ല യൂറോപ്പിലാകെ ശ്രദ്ധേയമായ സംഭാവനയാണ് നൽകി വരുന്നത്.  

malankara-catholic-convention-2

യുകെയിലെ 16 മിഷൻ കേന്ദ്രങ്ങളിൽ ഫാദർ തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തിൽ, ഫാ. രഞ്ജിത്ത് മഠത്തിൽ പറമ്പിൽ, ഫാ. ജോൺസൻ മനയിൽ, ഫാ. ജോൺ അലക്സ് പുത്തൻപുരയിൽ എന്നിവർ വൈദിക ശുശ്രൂഷകൾ നയിക്കുന്നു. യുകെയിലെ ഏഴാമത് കൺവെൻഷനിൽ സ്കോട്‌ലൻഡ് മുതൽ ലണ്ടൻ വരെയുള്ള മുഴുവൻ കുടുംബങ്ങളും പങ്കെടുക്കും.

‘കൃപ നിറയുന്ന കുടുംബങ്ങൾ’ എന്ന വിഷയത്തെ അധികരിച്ചു ചർച്ചകളും സഭ നേതൃത്വം സംഘടിപ്പിച്ചിട്ടുണ്ട്. തിരുകർമ്മങ്ങൾക്ക് കർദ്ദിനാൾ ക്ലിമിസ് ബാവ നേതൃത്വം വഹിക്കും, കൂടാതെ സെമിനാറുകൾ, ചർച്ചകൾ, പ്രേക്ഷിത റാലി, ബൈബിൾ ക്വിസ് വിവിധ മിഷനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവയും അറങ്ങേറും.

വിവരങ്ങൾക്ക്: ജോൺസൻ - 07506810177, ജിജി - 07460887206, സോണി – 07723612674

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com