ADVERTISEMENT

ബർലിൻ∙ യൂറോപ്പിന്റെ മുത്തശ്ശിയായി അറിയപ്പെട്ടിരുന്ന ഗിഉസെപ്പിന റൊബുച്ചി എന്ന ഇറ്റാലിയൻ വയോധിക നൂറ്റി പതിനാറാം വയസ്സിൽ യാത്രയായി. പീപ്പാ മുത്തശ്ശി എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്.

രേഖകൾ അനുസരിച്ച് 1903 മാർച്ച് ഇരുപതിനാണ് ഇവരുടെ ജനനം. തെക്കൻ ഇറ്റലിയിലെ പൊഗിയോ സിറ്റിയിലെ വൃദ്ധസദനത്തിലായിരുന്നു വാസം. പൊഗിയോ സിറ്റി മേയറാണ് ഇവരുടെ മരണ വിവരം ഇന്നലെ പുറത്തു വിട്ടത്.

Giuseppina-Robucci-2

റൊബുച്ചിയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. അഞ്ചു മക്കളും ഒൻപത് പേരക്കുട്ടികളും പതിനാറ് കൊച്ചുമക്കളും ഉണ്ട്. ഇവരുടെ സംസ്ക്കാരം ബഹുമതികളോടെ നടത്തുമെന്ന് സിറ്റി മേയർ അറിയിച്ചു. 

ഇതിനിടയിൽ നൂറ്റിപതിനാറ് വയസ്സുള്ള കാനെ തന്നക്ക എന്ന ജപ്പാൻകാരി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്ന് ലോക നരവംശ  അന്വേഷണ വിഭാഗം വെളിപ്പെടുത്തുന്നു. ഈ ജപ്പാൻകാരിയുടെ ജനനം 1903 ജനുവരി രണ്ട് എന്നാണ് ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com