ADVERTISEMENT

 

mass-gif

മാഞ്ചസ്റ്റർ∙ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മിഷനുകൾ നിലവിൽ വന്നശേഷം മാഞ്ചസ്റ്ററിൽ നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി. മിഷനിലെ വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള 9 കുരുന്നുകൾ ആണ് കഴിഞ്ഞ ദിവസം  രൂപതയുടെ തലവൻ മാർ.ജോസഫ് സ്രാമ്പിക്കൽ പിതാവിൽ നിന്നും ആദ്യമായി ഈശോയെ സ്വീകരിച്ചത്.ലോങ്ങ്സയിറ്റിലെ സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.

mass3-gif

 

വിഥിൻഷോയിൽ നിന്നുള്ള എഡ്വിൻ സാബു ചുണ്ടക്കാട്ടിൽ ,ബ്ലോസ്സം എലിസബത്ത് റെയ്‌സൺ ചിറ്റേത്ത്‌,സെൻട്രൽ മാഞ്ചസ്റ്ററിൽ നിന്നുള്ള അനലയിസ് ലൈജു  ഇമ്മാനുവൽ,പുളിച്ചമാക്കിൽ,ആൻ മേരി എഡ്വിൻ,പുല്ലോക്കാരൻ,തെരേസ എലിസബത്ത് ജേക്കബ് ,അരീക്കര,തെരേസ് മേരി ജോബി മുണ്ടക്കൽ,സ്റ്റോക്ക്‌പോർട്ടിൽ നിന്നുള്ള ബിയൻ ബോബി,ടോൺ ബോബി ,വഴിപ്ലാക്കൽ,സേറ ആൻ ജോസഫ് പന്തലാടിക്കൽ എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്.

 

രാവിലെ പത്തിന് കുരുന്നുകൾ അവരുടെ മാതാപിതാക്കന്മാർക്കൊപ്പം പ്രദക്ഷിണമായി ദേവാലയത്തിലേക്ക് എത്തിയതോടെ കാഴ്ചവ്പോടെയാണ് തിരുക്കർമ്മങ്ങൾക്ക് തുടക്കമായത്. സ്രാമ്പിക്കൽ പിതാവ് കുട്ടികളിൽ നിന്നും കാഴ്ചവസ്തുക്കൾ സ്വീകരിച്ച് അനുഗ്രഹിച്ചതോടുകൂടി ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ ഏവരേയും സ്വാഗതം ചെയ്തതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.

 

മാർ ജോസഫ് ശ്രാമ്പിക്കൽ മുഖ്യ കാർമ്മികനായപ്പോൾ ഫാ.ജോസ് അഞ്ചാനിക്കൽ,രൂപതാ ചാൻസിലർ ഫാ .മാത്യു പിണർകാട്ട്,സെക്രട്ടറി ഫാ.ഫാൻസ്വാ പത്തിൽ തുടങ്ങിയവർ സഹ കാർമ്മികരായി.ഈശോയെ സ്വീകരിച്ചു വിശുദ്ധ ജീവിതം നയിച്ചുകൊണ്ട് കുടുംബത്തിനും സമൂഹത്തിലും നല്ല ഫലം പുറപ്പെടുവിക്കുന്ന വരായി വളർന്നുവരുവാൻ ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ അഭിവന്ദ്യ പിതാവ് കുട്ടികളോട് ആഹ്വാനം ചെയ്തു.

 

തിരുക്കർമങ്ങളെ തുടർന്ന് ബൈബിളും ജപമാലയും സർട്ടിഫിക്കറ്റുകളും പിതാവ് കുട്ടികൾക്ക് സമ്മാനമായി നൽകി. തുടർന്ന് ഫോട്ടോസെക്ഷനും,സ്‌നേഹവിരുന്നും നടന്നു.തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയവർക്കും വിജയത്തിനായി സഹകരിച്ചവർക്കും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ നന്ദി രേഖപ്പെടുത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com