ADVERTISEMENT

ബർലിൻ ∙ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നു ക്രിസ്റ്റീനെ ലാംബ്രെഹറ്റിനെ ചാൻസലർ അംഗല മെർക്കലിന്റെ വിശാല മുന്നണി സർക്കാരിലെ പുതിയ നിയമ മന്ത്രിയായി പാർട്ടി പ്രഖ്യാപിച്ചു.

Christine-lambrecht-2

നിലവിലെ നിയമ മന്ത്രി കത്രീന ബാർലിയുടെ പിൻഗാമിയായി ജൂലൈ ഒന്നിന് ഇവർ അധികാരമേൽക്കും യൂറോപ്യൻ പാർലമെന്റിലേക്ക് ബാർലി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുള്ള ഒഴിവ് നികത്താനാണ് ഈ പുതിയ നിയമനം.

നിയുക്ത നിയമ മന്ത്രി ലാംബ്രെഹറ്റ് ഇതുവരെ ധനമന്ത്രി ഒലാഫ് ഷോൾസിന്റെ കീഴിൽ ഉപമന്ത്രി സ്ഥാനം അലങ്കരിച്ചു വരുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി ജർമൻ പാർലമെന്റ് അംഗമാണ്. അൻപത്തിനാലുകാരിയായ ഇവർ നിയമ ബിരുദധാരി കൂടിയാണ്.

ജർമനിയിലെ മാൻഹൈം സ്വദേശിനിയായ ഇവർ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com