ADVERTISEMENT

ബര്‍ലിന്‍∙ ജൂണ്‍ 21 രാജ്യാന്തര യോഗ ദിനമായി ആചരിക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പ്. യോഗയെ ജീവിതത്തിന്‍റെ ഭാഗമാക്കാനും, ഈ യോഗ ദിനത്തില്‍ കുടുംബത്തോടൊപ്പം യോഗ ചെയ്യാനുമാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

ഫിറ്റ്നസിലേക്കും വെല്‍നസിലേക്കുമുള്ള പാസ്പോര്‍ട്ട് എന്നാണ് യോഗയെ പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത്. അതു വെറുമൊരു വ്യായാമല്ലെന്നും സ്വയം കണ്ടെത്തുന്നതിനുള്ള ഉപാധിയാണെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

modi-yoga-day-1

ഞാന്‍ എന്ന സങ്കല്‍പ്പത്തിനു പകരം നമ്മള്‍ എന്ന സങ്കല്‍പ്പത്തിലേക്കുള്ള യാത്രയാണ് യോഗ. എത്ര ഉയരങ്ങള്‍ കീഴടക്കിയാലും മാനസികമായ സന്തോഷം ലഭിക്കണമെന്നില്ല. അങ്ങനെയുള്ളവര്‍ക്ക് മനസിനുള്ള ഔഷധമാണ് യോഗ.

ആയുരാരോഗ്യ സൗഖ്യത്തിനും യോഗ ഉത്തമം. ജോലി സംബന്ധമായും അല്ലാതെയുമുള്ള സമ്മര്‍ദങ്ങള്‍ക്കും ഇതു പ്രതിവിധിയാണ്. കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താനും യോഗയ്ക്കു സാധിക്കുമെന്നും പ്രധാനമന്ത്രി.

ജര്‍മനിയിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 21 ബര്‍ലിനില്‍ രാജ്യാന്തര യോഗാ ദിനാചരണം നടക്കും. 

ബര്‍ലിനില്‍ വൈകുന്നേരം നാലുമണി മുതല്‍ അഞ്ചര വരെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 500 പേര്‍ക്ക് ടി ഷര്‍ട്ടും, ഇരിക്കാനുള്ള പായയും സൗജന്യമായി നല്‍കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com