ADVERTISEMENT

ബര്‍ലിന്‍∙ നടപ്പുവര്‍ഷത്തെ വേനല്‍ക്കാലത്ത് സമര പരമ്പരകള്‍ നടത്തുമെന്ന മുന്നറിയിപ്പുമായി ലുഫ്താന്‍സ എയര്‍ലൈന്‍സിന്‍റെ ജര്‍മനിയിലെ ക്യാബിന്‍ ക്രൂ. വേനലവധിക്കാലമായതിനാല്‍ ജൂലൈയില്‍ സമരം നടത്തുന്നത് പതിവിലധികം യാത്രക്കാരെ ബുദ്ധിമുട്ടിക്കും. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ലുഫ്താന്‍സയുടെ സബ്സിഡയറികളായ യൂറോവിങ്ങ്സിലെയും ജര്‍മന്‍വിങ്ങ്സിലെയും ജീവനക്കാര്‍ സമരം നടത്തണോ എന്ന കാര്യത്തില്‍ അടുത്ത ആഴ്ച വോട്ട് ചെയ്ത് തീരുമാനമെടുക്കും. സമരത്തിനുള്ള തീയതികളും വോട്ടെടുപ്പിലായിരിക്കും തീരുമാനിക്കുക.

ശമ്പളത്തര്‍ക്കം ബോധപൂര്‍വം വഷളാക്കാനുള്ള നടപടികളാണ് മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന് യുഎഫ്ഒ യൂണിയന്‍ നേതാവ് ഡാനിയല്‍ ഫ്ലോര്‍. 30,000 ഓളം ക്യാബിന്‍ സ്റ്റാഫുകള്‍ പണണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് സമരസമിതി വക്താവ് അവകാശപ്പടുന്നത്. മുമ്പ് ഒപ്പുവച്ച കരാറുകള്‍ നടപ്പിലാക്കിയില്ലെന്നാണ് ഇപ്പോഴത്തെ സമരക്കാരുടെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com