ADVERTISEMENT

ബര്‍ലിന്‍∙ ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഐസ്‌ലന്‍ഡ് ഒന്നാമത്. ന്യൂസിലന്‍ഡും പോര്‍ച്ചുഗലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്.

സമാധാനപ്പട്ടികയില്‍ ഏറ്റവും താഴെ ഇപ്പോള്‍ അഫ്ഗാനിസ്ഥാനാണ്. സിറിയയും സൗത്ത് സുഡാനും യെമനും ഇറാക്കും അവസാന സ്ഥാനങ്ങള്‍ക്കായി പോരാട്ടത്തിലാണ്. ഇസ്‌ലാമിക് സ്റ്റേറ്റിനെ ഏറെക്കുറെ ഉന്‍മൂലനം ചെയ്തതോടെയാണ് സിറിയ അവസാന സ്ഥാനത്തുനിന്നു കരകയറിയത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്സിലാണ് ഈ റാങ്ക് വിവരം വ്യക്തമാകുന്നത്. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, കാനഡ, സിംഗപ്പുര്‍, സ്ലോവേനിയ, ജപ്പാന്‍, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളും ആദ്യ പത്തില്‍ ഇടം നേടി.

അവസാനത്തെ പത്തില്‍ സോമാലിയയും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കും ലിബിയയും ഡമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയും കൂടി ഉള്‍പ്പെടുന്നു. റഷ്യയും പട്ടികയുടെ അവസാന ഭാഗത്താണ് വരുന്നത്.

ഇന്ത്യയ്ക്ക് 141ാം റാങ്കാണ് സമാധാനത്തിന്‍റെ കാര്യത്തില്‍. അയല്‍ക്കാരായ പാക്കിസ്ഥാന് 153–ാമതാണ്. ആകെ 163 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഭൂട്ടാന് ഇതില്‍ 15–ാം സ്ഥാനവും ശ്രീലങ്കയ്ക്ക് 72–ാം സ്ഥാനവും നേപ്പാളിന് 76–ാം സ്ഥാനവുമുണ്ട്. ചൈനയ്ക്ക് 110–ാം റാങ്ക് ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com