ADVERTISEMENT

അയർലണ്ട്∙കോർക്കിലെ പ്രമുഖ പ്രവാസി സംഘടനകളായ കോർക്ക്‌ പ്രവാസി മലയാളി അസ്സോസിയേഷനും വേൾഡ് മലയാളി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന അയർലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് 2019 സെപ്റ്റംബർ 14ന് ശനിയാഴ്ച രാവിലെ തിരി തെളിയുന്നു. 

 

കോർക്കിലുള്ള ടോഗർ സെന്റ് ഫിൻബാർസ് ഫുട്ബാൾ ക്ലബ്ബിൽ വച്ച് രാവിലെ 9 മണിക്ക് അത്തപൂക്കളമത്സരത്തോട് കൂടി പരിപാടികൾ ആരംഭിക്കും. കുട്ടികളുടെയും  മുതിർന്നവരുടെയും വിവിധയിനം കായിക മത്സരങ്ങൾ, ഓൾ അയർലണ്ട് വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാമത്സരങ്ങൾ, ഗാനമേള എന്നിവയോടുകൂടി, വൈകിട്ട് 6 മണിക്ക് ഓണാഘോഷങ്ങൾ സമാപിക്കത്തക്ക വിധത്തിലാണ് വൈവിധ്യമാർന്ന പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. 

 

ആഘോഷപരിപാടികളിൽ പങ്കെടുക്കുവാനും ഓണസദ്യ ആസ്വദിക്കുവാനുമായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് - ബിനു തോമസ്: 0851688881, ലിജോ ജോസഫ് 0876485031.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com