ADVERTISEMENT

അയർലൻഡ്∙ ഡബ്ലിനിൽ നടന്ന കേരളാ ഹൗസ് കാർണിവലിലെ ശ്രദ്ധേയ മത്സരയിനമായ വടംവലിയിൽ, കോർക്കിൽ നിന്നുള്ള വിൽട്ടൺ  ബോയ്സ് വീണ്ടും ചാമ്പ്യൻമാരായി. കോർക്കിൽ നിന്ന് തന്നെയുള്ള ഈഗിൾസ് ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയാത്.

ശക്തമായ മത്സരത്തിൽ ആദ്യാവസാനം ആധിപത്യം നിലനിർത്തിക്കൊണ്ടാണ് വിൽട്ടൺ ബോയ്സ് ജേതാക്കളായത്. പ്രതിരോധത്തിനൊപ്പം ആക്രമണവും പുറത്തെടുത്തു  വിൽട്ടൺ ബോയ്സ് മുന്നേറിയപ്പോൾ, ലൂക്കൻ യൂത്ത്  സെന്റർ ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ കാണികൾ ആവേശത്തിലായി. കൈക്കരുത്തും, മെയ് വഴക്കവും, ടീം സ്പിരിറ്റും, കാത്തുസൂക്ഷിച്ച വിൽട്ടൺ ബോയ്സിന് ആർപ്പുവിളികളുമായി അയർലണ്ടിന്റെ നാനാഭാഗത്തുനിന്നുള്ള മലയാളികൾ പിന്തുണയുമേകി. 

ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാർ ഫൈനൽ മത്സത്തിൽ പങ്കെടുത്ത ടീം അംഗങ്ങളെ അഭിന്ദിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. വിഡിയോ ലിങ്ക്: https://www.youtube.com/watch?v=SSuOxoQfmTU&feature=youtu.be

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com