ADVERTISEMENT

പാരീസ്∙ ഇന്‍റര്‍നാഷനല്‍ മോനിറ്ററി ഫണ്ട് മാനെജിങ് ഡയറക്ടർ സ്ഥാനം ക്രിസ്റ്റീന്‍ ലഗാര്‍ഡെ രാജിവച്ചു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്. സെപ്റ്റംബര്‍ 12 ആയിരിക്കും ഐഎംഎഫില്‍ തന്‍റെ അവസാന ദിവസമെന്നാണ് ലഗാര്‍ഡെ രാജിക്കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എക്സിക്യൂട്ടിവ് ബോര്‍ഡാണ് പുതിയ മാനേജിങ് ഡയറക്ടറെ തിരഞ്ഞെടുക്കേണ്ടത്.

ഫ്രഞ്ച് ധനമന്ത്രിയായിരുന്ന ക്രിസ്റ്റീന്‍ 2011 മുതല്‍ ഐഎംഎഫിന്‍റെ മേധാവിയാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം യൂറോപ്യന്‍ കൗണ്‍സില്‍ അംഗീകരിച്ചാല്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായിരിക്കും ഇവര്‍.

രാജ്യാന്തര സാമ്പത്തിക മേഖലയിലെ റോക്ക് സ്റ്റാര്‍ എന്നാണ് അറുപത്തിമൂന്നുകാരി അറിയപ്പെടുന്നത്. അഭിഭാഷകയായി കരിയര്‍ ആരംഭിച്ച ശേഷമാണ് അവര്‍ രാഷ്ട്രീയത്തിലേക്കു തിരിയുന്നത്. നിക്കോളാസ് സര്‍ക്കോസിയുടെ ഭരണകാലത്ത് ഫ്രാന്‍സില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഡൊമിനിക് സ്ട്രോസ് ഖാനു പകരം ഐഎംഎഫിന്‍റെ തലപ്പത്തേക്കു വരുമ്പോള്‍ ആ പദവിയിലെത്തുന്ന ആദ്യ വനിതയുമായിരുന്നു ക്രിസ്റ്റീന്‍ ലഗാര്‍ഡെ.

1956 ല്‍ പാരീസിലാണ് ക്രിസ്റ്റീന്‍ ലഗാര്‍ഡെയുടെ ജനനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com