ADVERTISEMENT

ബര്‍ലിന്‍∙ മലയാള ഭാഷയ്ക്ക് വിസ്മരിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ മിഷണറിയായ അര്‍ണോസ് പാതിരിയെപ്പറ്റി തയാറാക്കിയ ഡോക്കുമെന്‍ററിയുടെ പ്രദര്‍ശനം ജൂലൈ 20 ന്(ശനി) ബര്‍ലിനില്‍  നടക്കും.  ബര്‍ലിനിലെ  ബെര്‍ണാഡ്  ലിസ്റ്റന്‍ബര്‍ഗ് ഹൗസില്‍(Bernhard-Lichtenberg-Haus Kathedralforum St. Hedwig Berlin, Hinter der Katholischen Kirche 3, 10117 Berlin) ഉച്ചകഴിഞ്ഞ് മൂന്നിനു പരിപാടികള്‍ ആരംഭിക്കും.

അര്‍ണോസ് പാതിരി എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന ജര്‍മൻ മിഷണറി, ജോഹാന്‍ ഏണ്‍സ്റ്റ് ഹാന്‍സ്ലെഡന്‍റെ ജീവിതവും, അദ്ദേഹത്തിന്‍റെ കൃതികളും, കവിതകളും ഒക്കെയായി മലയാളത്തെ സംപുഷ്ടമാക്കിയ ചരിത്രം പറയുന്ന (കുരുമുളക് തീരത്തെ വെളിച്ചം) ഡോക്കുമെന്‍ററിയിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്. വിവരങ്ങള്‍ക്ക് : Davis Thekumthala, jeh.arnos@email.de

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com