ADVERTISEMENT

ബർലിൻ ∙ യൂറോപ്യൻ യൂണിയൻ കമ്മിഷൻ തിരഞ്ഞെടുപ്പിൽ ഉർസുല ഫോൺ ഡെയർ ലിയെനെതിരെ ജർമനിയിൽ നിന്നുള്ള പതിനാറ് സോഷ്യലിസ്റ്റ് എംപി മാർ വോട്ട് രേഖപ്പെടുത്തി. യൂറോപ്യൻ പാർലമെന്റിൽ 327 എംപിമാരാണ് എതിർ അഭിപ്രായം രേഖപ്പെടുത്തിയത്. അവരിൽ ഈ 16 ജർമൻ എംപിമാരും ഉൾപ്പെടുന്നു.

leyen-karenbower
കാരൻ ബൗവറും, ലിയെനും

ചാൻസലർ മെർക്കലിന്റെ വിശാല മുന്നണി സർക്കാരിലെ പങ്കാളിയാണ് സോഷ്യലിസ്റ്റുകൾ എന്നതാണ് വിവാദത്തിന് കാരണം. മെർക്കലിന്റെ സ്ഥാനാർഥിയായ ലിയെനെതിരെ ഇവർ പുറം തിരിഞ്ഞത് ഇവിടെ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. വിശാലമുന്നണി സർക്കാരിന്റെ നിലനിൽപ്പും തന്നെ പരുങ്ങലിലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

സോഷ്യലിസ്റ്റുകൾ മറു കണ്ടം ചാടാനാണോ ഈ പണി നടത്തിയതെന്ന് സംശയിക്കുന്നവരുണ്ട്. സോഷ്യലിസ്റ്റ്, ഗ്രീൻ, ലിങ്ക് എന്നീ പാർട്ടികളുടെ ഒരു പുതിയ മുന്നണിയാണ് സോഷ്യലിസ്റ്റുകൾ സ്വപ്നം കാണുന്നത്. ചാൻസലർ പദവി ഗ്രീൻ പാർട്ടിക്ക് നൽകാൻ വരെ സോഷ്യലിസ്റ്റുകൾക്ക് താൽപര്യമുണ്ട്.

ഇതിനിടയിൽ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ ചാൻസലർ മെർക്കൽ ഇന്നലെ അവരുടെ അറുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചു. അനാരോഗ്യം വകവെയ്ക്കാതെ ചിരിച്ച് കൊണ്ട് മെർക്കൽ കൂട്ടുകാരോടൊപ്പം സന്തോഷം പങ്കുവച്ചു . ഈ പിറന്നാളിന് ഇരട്ടി മധുരമുണ്ട്. അവർ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു. അടുപ്പക്കാരായ രണ്ട് പേരെ ഉന്നത സ്ഥാനങ്ങളിൽ അവരോധിക്കാൻ മെർക്കലിന് കഴിഞ്ഞു.

karenbower-leyen-merkel
കാരൻബൗവർ, ലിയെൻ, മെർക്കൽ.

ലിയെനെ യൂറോപ്പിന്റെ ശക്തയായ വനിത, പ്രഥമ വനിത എന്ന നിലയിലേക്ക് ഉയർത്താൻ മെർക്കലിന് സാധിച്ചു. മിനി മെർക്കൽ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കാരൻ ബൗവറെ പ്രതിരോധ മന്ത്രിയാക്കി, അടുത്ത ചാൻസലർ പദവിക്കുള്ള ആദ്യ പടി. മെർക്കൽ വീണ്ടും ചിരിച്ചു. ഒറ്റവെടിക്ക് രണ്ട് പക്ഷികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com