ADVERTISEMENT

ബര്‍ലിന്‍∙ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍റെ (ജിഎംഎഫ്) നേതൃത്വത്തിലുള്ള 30–ാം  പ്രവാസി സംഗമത്തിനു ജൂലൈ 20 ന് തിരിതെളിയും. സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍, ഡാലം ബില്‍ഡൂംഗ്സ് സെന്‍ററില്‍ ജൂലൈ 20 മുതല്‍ 24 വരെയാണ് അഞ്ചുദിന പരിപാടികള്‍ നടക്കുന്നത്.

ജൂലൈ 20 ന്(ശനി) വൈകിട്ട് ഏഴിന് ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആശംസാപ്രസംഗങ്ങളും കലാസായാഹ്നവും ഉണ്ടായിരിക്കും.

സംഗമത്തിന്‍റെ രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ നടക്കുന്ന സെമിനാറിന് ഡോ.തോമസ് ജോര്‍ജ് (ഇന്ത്യ) നേതൃത്വം നല്‍കും. മൂന്നാം ദിവസമായ ജൂലൈ 22ന് (തിങ്കള്‍) രാവിലെ വിവിധ സെമിനാറിന് ഫാ.സന്തോഷ് നേതൃത്വം നല്‍കും. 

ജൂലൈ 23 ന് (ചൊവ്വ) രാവിലെ നടക്കുന്ന സെമിനാറുകള്‍ക്ക് ഡോ.ജോസ് വി.ഫിലിപ്പ്(ഇറ്റലി), സോഹന്‍ റോയ്(ദുബായ്) എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ടു നടക്കുന്ന സമാപന സമ്മേളനത്തില്‍  ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ സമ്മാനിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. 24 ന്(ബുധന്‍) ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അഞ്ചുദിന സംഗമത്തിന് തിരശീല വീഴും. 

എല്ലാ ദിവസങ്ങളിലും രാവിലെ യോഗായും, വൈകുന്നേരത്തെ കലാസായാഹ്നത്തില്‍ ആകര്‍ഷകമായ പരിപാടികളും യൂറോപ്പിലെ പ്രശസ്തഗായകന്‍ സിറിയക് ചെറുകാട് നയിക്കുന്ന ഗാനമേളയും  സംഗമത്തിന് കൊഴുപ്പേകും. കലാപരിപാടികളില്‍ 100 ഓളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്.

ജര്‍മനി ആസ്ഥാനമായുള്ള  ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ഇക്കൊല്ലത്തെ രാജ്യാന്തര പ്രവാസി അവാര്‍ഡുകള്‍ക്ക് മൂന്നു കാറ്റഗറിയിലാണ്  അര്‍ഹരായവരെ തെരഞ്ഞെടുത്തത്. ഫിലിം ആന്‍റ് കള്‍ച്ചറല്‍ അവാര്‍ഡ് വിഭാഗത്തില്‍ ഹോളിവുഡ് സംവിധായകനും ഏരീസ് ഗ്രൂപ്പ് സി.ഇ.ഒ.യും ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹന്‍ റോയ്(ദുബായ്),  ബെസ്റ്റ് സ്കോളര്‍ എക്സലന്‍സ് ആന്‍റ് ഫിലാന്ത്രോപ്പിസ്റ്റ് അവാര്‍ഡിന് ഡോ. ജോസ് വി. ഫിലിപ്പ്(ഇറ്റലി), ഹ്യൂമന്‍ ഡെവലപ്മെന്‍റ് അവാര്‍ഡിന്  ഡോ. കെ.തോമസ് ജോര്‍ജ് (ഇന്‍ഡ്യ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സണ്ണി വേലൂക്കാരന്‍,  അപ്പച്ചന്‍ ചന്ദ്രത്തില്‍, ലില്ലി ചക്യാത്ത്, ജെമ്മ ഗോപുരത്തിങ്കല്‍, മറിയാമ്മ വര്‍ഗീസ്, എല്‍സി സണ്ണി എന്നിവരാണ് സംഗമത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com