ADVERTISEMENT

ബർലിൻ ∙ ഒലിവർ സിപ്സെയെ ബിഎംഡബ്ല്യുവിന്റെ പുതിയസിഇഒയായി നിയമിച്ചു. നാലു വർഷത്തേക്കാണ് നിയമനം. അൻപത്തിയഞ്ചുകാരനായ സിപ്സെ ഹാരോൾഡ് ക്രൂഗറിന്റെ പിൻഗാമിയാണ്.

ജർമനിയിലെ ഹൈഡൽബർഗ് നഗരത്തിലാണ് സിപ്സെന്റെ ജനനം. ഡാംസ്റ്റഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി 1991 ൽ കമ്പനിയിൽ പ്രവേശിച്ചു. ലോക വ്യാപകമായി ബിഎംഡബ്ല്യുവിന്റെ മുപ്പത്തിനാല് ഫാക്ടറികളുടെ പ്രൊഡക്ഷൻ മാനേജർ എന്ന നിലയിൽ പ്രവർത്തിച്ചു വരവെയാണ് മേധാവി സ്ഥാനം തേടിയെത്തുന്നത്.

കഴിഞ്ഞ നാല് വർഷമായി സിപ്സെ ബിഎംഡബ്ല്യുവിന്റെ ബോർഡ് അംഗമാണ്. നഷ്ടത്തിൽ ഓടുന്ന കമ്പനിയെ കരകയറ്റുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് സിപ്സെ മാധ്യമങ്ങളോട് പറഞ്ഞു. ബിഎംഡബ്ല്യു ഇനി കൂടുതൽ ഇലക്ട്രോ കാറുകൾ വിപണിയിലെത്തിക്കുമെന്ന് സിപ്സെ മാധ്യമങ്ങളെ അറിയിച്ചു.

mini-electro-bmw
നവംബറിൽ ലോക വിപണിയിലെത്തുന്ന മിനി ഇലക്ട്രോ ബിഎംഡബ്ല്യു പണിപ്പുരയിൽ.

ഈ വർഷാവസാനം ബിഎംഡബ്ല്യുവിന്റെ മിനി ഇലക്ട്രോ കാറുകൾ ലോക വിപണി കീഴടക്കുമെന്നുള്ള പ്രതീക്ഷ കമ്പനിക്കുണ്ടെന്ന് സിപ്സെ അറിയിച്ചു. പുതിയ മിനി ഇലക്ട്രോ കാർ പണിപ്പുരയിലാണ്. നവംബറിൽ പുറത്ത് വരും. പ്രതിദിനം ഏഴായിരം മിനി പുറത്തിറക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com