ADVERTISEMENT

ഷെഫീൽഡ്∙ സിറോ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശിൽപിയായ മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓർമ തിരുനാളിനോടനുബന്ധിച്ച് തീർത്ഥാടന പദയാത്രയും അനുസ്മരണ സമ്മേളനവും ജൂലൈ 21നു ഞായറാഴ്ച ഷെഫീൽഡിൽ നടക്കും. 

ഷെഫീൽഡ് സെന്റ്. പീറ്റേഴ്സ് മലങ്കര കത്തോലിക്കാ മിഷനും മലങ്കര കത്തോലിക് യൂത്ത് മൂവ്മെൻറും (എംസിവൈഎം) സംയുക്തമായിട്ടാണ് തീർത്ഥാടന പദയാത്രയ്ക്ക് നേതൃത്വം നൽകുന്നത്. 

ജൂലൈ 21 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഷെഫീൽഡ് സെന്റ്.തോമസ് മൂർ ദേവാലയത്തിൽ നിന്നും ആരംഭിച്ച് തീർത്ഥാടന പദയാത്ര സെന്റ്. പാട്രിക് ദേവാലയത്തിൽ എത്തി ചേർന്നതിന് ശേഷം  വി.കുർബ്ബാനയും അതിനെ തുടർന്ന് അനുസ്മരണ സമ്മേളനവും നേർച്ച വിളമ്പും നടത്തുന്നു.

തിരുക്കർമ്മങ്ങൾക്ക് ചാപ്ലയിൻ റവ. ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, റവ.ഫാ. ജോൺസൺ മനയിൽ തുടങ്ങിയവർ നേതൃത്വം കൊടുക്കും. തീർത്ഥാടന പദയാത്രയിലും തിരുക്കർമ്മങ്ങളിലും അനുസ്മരണ സമ്മേളനത്തിലും പങ്കുകൊള്ളുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.

പദയാത്ര ആരംഭിക്കുന്ന ദേവാലയത്തിന്റെ വിലാസം:-

St. Thomas Church,

S5 9NB.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com