ADVERTISEMENT

ബെൽഫാസ്റ്റ്∙ ആൻട്രിം റെഡ്ചില്ലി ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 28 ന് ആൻട്രിം മക്മൂർ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കും. ടൂർണമെന്റിൽ പത്ത് ക്രിക്കറ്റ് ടീമുകൾ മത്സരിക്കും. ഫൈനൽ മത്സരം ഓഗസ്റ്റ് 18ന് നടക്കും. ഈ വർഷത്തെ വിജയികൾക്ക് ഹച്ചിൻസൺ കെയർഹോം, ആൻട്രിം സ്പോൺസർ ചെയ്തിരിക്കുന്ന എവറോളിങ് ട്രോഫിയും, 501 പൗണ്ട് ക്യാഷ് അവാർഡും, റണ്ണർ അപ്പിന് ഇന്ത്യൻ ഓഷ്യൻ റസ്റ്റോറന്റ്, പോർട്രഷ് സ്പോൺസർ ചെയ്തിരിക്കുന്ന എവറോളിങ് ട്രോഫിയും, 251 പൗണ്ട് ക്യാഷ് അവാർഡും നൽകും.

ടൂർണമെന്റിന്റെ മറ്റ് സ്പോൺസർമാർ മാ ആൻട്രിം, ഏഷ്യൻ മിക്സ് ആൻട്രിം, വൈസ് മൂവ് മോർട്ട്ഗേജ് ബെൽഫാസ്റ്റ്, ബാബു ലൈറ്റ് ആൻഡ് സൗണ്ട്, അലൈഡ് ഇൻഷുറൻസ് (ബിജി ലണ്ടൻ ഡെറി), കേരളാ ബീറ്റ്സ് ബെൽഫാസ്റ്റ്, ജോയി കേറ്ററിങ് ബെൽഫാസ്റ്റ്, ജോവിനാസ് കേറ്ററിങ് ബെൽഫാസ്റ്റ്, സൻഞ്ച ഇന്ത്യൻ റസ്റ്റോറന്റ് ബാലിമന, ലോയൽറ്റി ഫിനാൻഷ്യൽ കൺസൾട്ടൻസി, ആൻട്രിം, സോണി ടേസ്റ്റ് ഓഫ് ആൻട്രിം.

വിവരങ്ങൾക്ക്: സനു ജോൺ : 075 4078 7962, ബെന്നി ജോർജ് : 077 9685 6927. Tournament Location: MUCKMORE CRICKET CLUB, BT41 1QS, ANTRIM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com