ADVERTISEMENT

സ്വാൻസീ∙ സ്വാൻസീ മലയാളികൾക്കിടയിൽ നിറസാന്നിധ്യമായിരുന്ന കൊരട്ടി തിരുമുടിക്കുന്നു സ്വദേശി പെരപ്പെടാൻ വീട്ടിൽ ബെന്നി പി കുട്ടപ്പന്റെ (53) വേർപാടിൽ  സ്വാൻസീ മലയാളികൾ ദുഃഖം രേഖപ്പെടുത്തി. സ്വാൻസീ മോയിസ്റ്റൻ ഹോസ്പിറ്റലിലെ ജീവനക്കാരനായ ബെന്നി പക്ഷാഘാതത്തെ തുടർന്നാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയത്. ഭാര്യ ജിഷ നഴ്സ് ആണ്. വിദ്യാർഥികളായ ആൽവിൻ, ഗ്ലാഡ്‌വിൻ ക്രിസ്ലിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: രാജു ,മേരി ,മോളി, സി.ജെസ്സി, മിനി.

സ്വാൻസീയിലെ മലയാളികളും സിറോ മലബാർ ചാപ്ലിൻ ഫാ സിറിൽ തടത്തിൽ  ഇംഗ്ലീഷ് പള്ളി വികാരി കാനൻ ജൈസൺ എന്നിവർ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മരണത്തിനു മുൻപായി രോഗീലേപന കൂദാശ ഫാ. സിറിൽ തടത്തിൽ നൽകി. സംസ്കാരം നാട്ടിൽ നടക്കും. 

വാർത്ത∙ സക്കറിയ പുത്തൻക്കളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com