ADVERTISEMENT

ബർലിൻ∙ ജർമൻ ആരോഗ്യ മേഖലയിലെ നഴ്സുമാരുടെ ക്ഷാമം നികത്താൻ ജർമൻ ആരോഗ്യമന്ത്രി തന്നെ രംഗത്ത്. കഴിഞ്ഞ ദിവസം യൂറോപ്യൻ രാജ്യമായ കൊസോവോയിലെത്തിയ മന്ത്രി യെൻസ് സഫാൻ (39) ആയിരം നഴ്സുമാരെ റിക്രൂട്ട് ചെയ്തതും.

urn:newsml:dpa.com:20090101:161121-99-262609

ജർമനിയിൽ ഇതിനകം നാൽപതിനായിരം നഴ്സുമാരുടെ ഒഴിവുകൾ നികത്താതെ കിടക്കുകയാണെന്നും വിദേശ നഴ്സുമാർക്കായി ജർമനി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി കൊസോവോയിൽ മാധ്യമങ്ങളോട് പറഞ്ഞു. കൊസോവോയിൽ നിന്ന് എത്തുന്ന നഴ്സുമാർക്ക് ജർമൻ പരിജ്ഞാനം ഉണ്ടെന്ന് മന്ത്രി അറിയിച്ചു.

ജർമൻ ഭാഷയിൽ ബി–2 ലെവൽ പാസ്സായ നഴ്സുമാർക്ക് ജർമനിയിൽ തൊഴിൽ ഉറപ്പാണ്. ഇതിനകം നൂറു കണക്കിന് മലയാളി നഴ്സുമാർ ജർമനിയിൽ എത്തികഴിഞ്ഞു.

 ബെംഗ്ലൂരിലെ ജർമൻ കോൺസുലേറ്റിൽ വീസയും വർക്കിങ് പെർമിറ്റിനുംവേണ്ടി കുറഞ്ഞത് മൂന്ന് മാസത്തിലധികം കാത്തിരിപ്പാണ് ഉണ്ടാകുന്നതെന്ന് ഭരണകക്ഷിയിലെ ഒരു എംപി പാർലമെന്റിൽ ആക്ഷേപം ഉന്നയിച്ചു. എൻജിനീയറിങ്, നഴ്സിങ് മേഖലകളിലെ ഉദ്യോഗാർഥികളുടെ അപേക്ഷകൾ ഇവിടെ കെട്ടികിടക്കുകയാണെന്നും ഉടനടി പരിഹാരത്തിന് ജർമൻ വിദേശവകുപ്പും തൊഴിൽ വകുപ്പും ഇടപെടണമെന്നും എംപി ചാൻസർ മെർക്കലിനോട് ആവശ്യപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com