ADVERTISEMENT

ബർലിൻ ∙ ജർമൻ ചാൻസലർ അംഗല മെർക്കൽ 2021 വരെ തുടരുമെന്നും ഇടയ്ക്ക് ഈ കസേര മറ്റാർക്കും വിട്ടു കൊടുക്കില്ലെന്നും വെള്ളിയാഴ്ച നടത്തിയ രാജ്യാന്തര വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മെർക്കൽ തന്റെ വേനൽക്കാല അവധിക്ക് തൊട്ട് മുൻപു നടത്തിയ വാർത്ത സമ്മേളനത്തിൽ തന്റെ വിശാല മുന്നണി സർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്തി. തന്റെ ഭരണം ജനങ്ങൾക്ക്  തൃപ്തികരമാണെന്നും ആവുന്നത്ര ചെയ്യുന്നുണ്ടെന്നും മെർക്കൽ സൂചിപ്പിച്ചു.

ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്നം കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി മലിനീകരണവുമാണ്. ശക്തമായി ഇതിനെതിരെ പോരാടണം. പ്രശ്നങ്ങൾ പരിഹരിക്കാൻ ആവുന്നത്ര തന്റെ സർക്കാർ മേലിൽ ചെയ്യുമെന്നു മെർക്കൽ ഉറപ്പ് നൽകി.

തന്റെ ആരോഗ്യ പ്രശ്നത്തിൽ ആരും ഉൽകണ്ഠപ്പെടേണ്ടന്നും, എല്ലാം ശരിയാവും എന്ന വിശ്വാസത്തിലാണ് താനെന്നും പത്രക്കാരുടെ കുസൃതി ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് മെർക്കൽ മറുപടി നൽകി.

മെർക്കലിന്റെ ഒന്നര മണിക്കൂർ നീണ്ടു നിന്ന വാർത്തസമ്മേളനത്തിൽ രാജ്യാന്തര മാധ്യമ പ്രവർത്തകരുടെ വൻനിര ഏറെ ശ്രദ്ധയമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com