ADVERTISEMENT

ഡല്‍ഹി∙ വിദേശ രാജ്യങ്ങളില്‍ ഉള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പിച്ചു നല്‍കുന്ന ഒസിഐ കാര്‍ഡ്  പുതുക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തോമസ് ചാഴികാടന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

നിലവിലുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് 50 വയസ്സാകുമ്പോള്‍ ഇത് പുതുക്കുകയും ആവശ്യമായ രേഖകള്‍ എല്ലാം തന്നെ വീണ്ടും നല്‍കേണ്ടതായും വരും. ഇത് ബുദ്ധിമുട്ടേറിയ നടപടിക്രമമാണ്. രേഖകള്‍ പുതുക്കണമെന്നാവശ്യം സമയനഷ്ടമുണ്ടാക്കുന്നതാണെന്നും തോമസ് ചാഴികാടന്‍ ചൂണ്ടിക്കാട്ടി.

ഒസിഐ കാര്‍ഡ് പുതുക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച്  എംപി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ നേരില്‍ കണ്ടു നിവേദനം നല്‍കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com