ADVERTISEMENT

കൊളോണ്‍∙ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍റെ നേതൃത്വത്തിലുള്ള മുപ്പതാമത് രാജ്യാന്തര പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തുടക്കമായി. ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, സണ്ണി വേലൂക്കാരന്‍ (പ്രസിഡന്‍റ്, ജിഎംഎഫ് ജര്‍മനി), അപ്പച്ചന്‍ ചന്ദ്രത്തില്‍ (ട്രഷറര്‍, ജിഎംഎഫ് ജര്‍മനി), തോമസ് ചക്യാത്ത് എന്നിവര്‍ ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. 

gmf-2

സിസിലിയാമ്മ തൈപ്പറമ്പില്‍, മാത്യു തൈപ്പറമ്പില്‍, റോസമ്മ യോഗ്യാവീട്, ബാബു ഹാംബുര്‍ഗ്, സെബാസ്റ്റ്യന്‍ കിഴക്കേടത്ത്, ജോയി വെള്ളാരംകാലായില്‍ എന്നവരടങ്ങുന്ന സംഘം പ്രാർഥനാഗാനം ആലപിച്ചു. സണ്ണി വേലൂക്കാരന്‍ സ്വാഗതം ആശംസിച്ചു. ഫാ.സന്തോഷ് കരിങ്ങടയില്‍ ആശംസാപ്രംഗം നടത്തി. പരിപാടികള്‍ മോഡറേറ്റ് ചെയ്ത പോള്‍ പ്ളാമൂട്ടില്‍ നന്ദി പറഞ്ഞു.

gmf-4

യൂറോപ്പിലെ പ്രശസ്ത ഗായകനായ സിറിയക് ചെറുകാട് (വിയന്ന) നയിച്ച ഗാനമേള അരങ്ങേറി. അഞ്ചുദിനങ്ങളിലായി അരങ്ങേറുന്ന പരിപാടികളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാ, സാഹിത്യ സായാഹ്നങ്ങള്‍, യോഗ, ഗാനമേള തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഐഫലിലെ ഒയ്സ്കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ നടക്കുന്ന സംഗമത്തിന്  ജൂലൈ 24 ന് തിരശീല വീഴും. 

gmf-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com