ADVERTISEMENT

ഓക്സ്ഫോര്‍ഡ്∙ ബ്രിട്ടിനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇരട്ടി മധുരമായി. തൃശൂര്‍ ജില്ല രൂപീകരിച്ചിട്ട് 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ ആദ്യവാരമായിരുന്നു സംഗമം.

thrissur-sauhruda-vedi-1

ജുവാന മരിയ കടവിയും ഇസ ആന്‍റുവും ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടനിലെ തൃശുര്‍ ജില്ല സൗഹൃദവദിയുടെ പ്രസിഡന്‍റ് അഡ്വ.ജെയ്സണ്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. ജോബി ജോസഫ് കുറ്റിക്കാട്ട് ഉദ്ഘാടനംനിർവഹിച്ചു. ഫാ.ബിനോയി നിലയാറ്റിങ്കല്‍ മുഖ്യാതിഥിയായിരുന്നു. 

സൗഹൃദവേദിയുടെ മുന്‍ രക്ഷാധികാരി മുരളി മുകുന്ദന്‍,  വൈസ്പ്രസിഡന്‍റ് ജീസണ്‍ പോള്‍ കടവി, സന്‍ജു സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ജോസ് കുരുതുകുളങ്ങര സ്വാഗതവും രാജു റാഫേല്‍ നന്ദിയും പറഞ്ഞു. തുടർന്നു കലാപരിപാടികൾ അരങ്ങേറി.

thrissur-sauhruda-vedi-3

തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ വനിതാവിഭാഗത്തിന്‍റെ ദേശീയ നേതാവായ ഷൈനി വനിതാ വിങ്ങിന് ചുക്കാന്‍ പിടിച്ചപ്പോള്‍ നേതാക്കളായ പ്രിന്‍സി, കുമാരി, ജോളി. വിജി, ജീനിത, കവിത, ലക്ഷിമി, നവമി, നീലിമ എന്നിവര്‍ സഹായവുമായി മുന്നില്‍തന്നെയുണ്ടായിരുന്നു. യൂത്ത് വിങ്ങിന്‍റെ നേതാക്കളായ കണ്ണനും ലക്ഷ്മിയും പരിപാടികള്‍ സമയബന്ധിതമായി നടത്തുന്നതിന് ചുക്കാൻ പിടിച്ചു.  

thrissur-sauhruda-vedi-4

മെലഡി ബീറ്റ്സിന്‍റെ ഓര്‍ക്കസ്ട്രയുടെ ഗാനമേള കാണികളില്‍ വന്‍ ആവേശമാണ് സൃഷ്ടിച്ചത്. റാഫിൾ ടിക്കറ്റില്‍ക്കൂടി വിജയികളായവര്‍ക്ക് സംഘടനയുടെ ഭാരവാഹികള്‍ സമ്മാനദാനം നിര്‍വഹിച്ചു. 

സംഗമം വിജയമാക്കുന്നതിന് അക്ഷീണം പ്രയത്നിച്ച പ്രാദേശിക സംഘാടകനിരയുടെ നായകനായ ജോസഫ് ഇട്ടൂപ്പ്, മുന്‍നിരനേതാക്കളായ ജോണ്‍സണ്‍ പെരിഞ്ചേരി, റാഫേല്‍ ഇടപ്പള്ളി, അജേഷ് വാസുദേവന്‍, ജുബിന്‍ അബ്ദുള്‍ കരീം, ജിജി വര്‍ഗീസ്, ജിമ്മി പൊഴോലിപ്പറമ്പില്‍, നൈജോ കളപ്പറമ്പത്ത്, സിബി കുര്യാക്കോസ്, ശരത് സുധാകരന്‍, വിമല്‍ ജോര്‍ജ്, പ്രജീഷ് മോഹനന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ സ്മരിച്ചു. 

thrissur-sauhruda-vedi-5

കേരളത്തില്‍ നിന്ന് വന്ന പ്രെഫഷണല്‍ ലൈവ് മ്യൂസിക്കല്‍ പരിപാടിയിലൂടെ സാം ശിവയും, ഷിനോ പോളും, രാജേഷ് ചാലിയത്തും സംഗിതത്തിന്‍റെ അനന്തവിഹായസിലേയ്ക്ക് കാണികളെ കൂട്ടിക്കൊണ്ടുപോയി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com