ADVERTISEMENT

ബർലിൻ∙ ജർമനി നാട് കടത്താനിരുന്ന രണ്ട് അഭയാർഥികൾ താമസിച്ചിരുന്ന അഭയാർഥി കേന്ദ്രത്തിന് തീയിട്ടു. ബോണിനടുത്തുള്ള ബാഡ്– ഗോഡസ്ബെർഗിലാണ് സംഭവം.

സംഭവത്തിന്റെ പേരിൽ  ഇരുപത്തിനാലും പത്തൊൻപതും വയസ്സുള്ള രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഇറാഖ് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. അഭയാർഥിത്വം നിഷേധിച്ചതിലുള്ള പകയാണ് തീവയ്പ്പിന്റെ പിന്നിലെന്ന് പൊലീസ് അറിയിച്ചു.

refugee-fire-3

സംഭവം നടക്കുമ്പോൾ 150 അഭയാർഥികൾ കേന്ദ്രത്തിലുണ്ടായിരുന്നു. 251 പേരാണ് ഇവിടെ കൂട്ടമായി കഴിയുന്നത്. മുറിയ്ക്കുള്ളിൽ തീയിട്ടശേഷം വിഡിയോ ഇവർ തന്നെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. ചിത്രം വൈറൽ ആകുകയും ചെയ്തു. സംഭവം അറിഞ്ഞ് പാഞ്ഞെത്തിയ പൊലീസും രക്ഷാപ്രവർത്തരും അഗ്നിശമനസേനാഗംങ്ങളും ചേർന്നു നാല് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധയമാക്കിയത്. ഇവിടെ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി പാർപ്പിച്ചു.

refugee-fire-2

അഭയാർഥികൾ അക്രമികൾ ആകുന്നതിൽ പരക്കെ ആക്ഷേപം ഉയർന്നു കഴിഞ്ഞു. ജർമനിയിലെ കുറ്റകൃത്യങ്ങളിൽ പന്ത്രണ്ട് ശതമാനവും നടത്തുന്നത് അഭയാർഥികളാണെന്നാണ് മാധ്യമ റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com