sections
MORE

തെക്കൻ ജർമൻ‍ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

alert-in-Parts-of-germany1
SHARE

ബർലിൻ ∙ ജർമനിയുടെ തെക്കൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച അതിശ്ക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷകരുടെ മുന്നറിയിപ്പ്. ഇതേതുടർന്ന് സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ രാത്രിയിലും ഇന്നു രാവിലെയുമായി ഇവിടങ്ങളിൽ അതിശക്തമായ പേമാരിയും കാറ്റും ഉണ്ടായി. വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

alert-in-Parts-of-germany

ഫുട്ബോള്‍ പരിശീലിനത്തിന് രാവിലെ സ്റ്റേഡിയത്തിലെത്തിയ പതിനഞ്ച് കളിക്കാർക്ക് മിന്നലേറ്റു എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. കളിക്കാരെ ഉടനടി ആശുപത്രിയിലെത്തിച്ച് പ്രഥമിക ശ്രുശ്രൂഷ നല്‍കിയെന്ന് പൊലീസ് അറിയിച്ചു.

ജർമനിയുടെ അയൽ രാജ്യമായ ലക്സ്സം ബർഗിലും ആസ്റ്റർഡാം നഗരത്തിലും ചുഴലിയും പെരുമഴയുമാണെന്ന് നിരീക്ഷകർ പറയുന്നു. അവിടെ ശക്തമായ ചുഴലിക്കാറ്റിൽ 160 വീടുകളുടെ മേൽക്കുര തകർന്നു. ഇവിടെയും വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മണിക്കൂറിൽ ഇപ്പോള്‍ 20 സെൽഷ്യസ് വരെ താപനിലയുണ്ട്. അടുത്തയാഴ്ച താപനില ഇതിലും കുറയും എന്നാണ് സൂചന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EUROPE
SHOW MORE
FROM ONMANORAMA