ADVERTISEMENT

ബർലിൻ∙ ജര്‍മനിയിലെ മെർക്കലിന്റെ വിശാലമുന്നണി സർക്കാരിന്റെ പങ്കാളിയായ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി (എസ്ഡിപി) മറുകണ്ടം ചാടാൻ നീക്കം ആരംഭിച്ചു. ഇൗ വിവരം പാർട്ടി വക്താക്കൾ തന്നെ മാധ്യമങ്ങളെ അറിയിച്ചു. നിലവിൽ പാർ‍ട്ടിക്ക് അധ്യക്ഷനോ അധ്യക്ഷയോ ഇല്ല. പുതിയ നേതാവ് ഡിംസംബറിലുണ്ടാകും.

മാലഡ്രയർ, റാള്‍ഫ് സ്റ്റഗനര്‍, ലാർഡ് ക്ലിംഗ്ബൈൽ എന്നിവർ ചേർന്നാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നത്. ജർമൻ പരിസ്ഥിതി പാർട്ടിയായ ഗ്രീനും മുൻപ് കിഴക്കൻ ജർമനിയിൽ വേരുകളുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയായ ലിങ്കുമായി കൈകോർത്താണ് സോഷ്യലിസ്റ്റുകളുടെ കടുത്ത നീക്കം. 2021ലെ പൊതു തെരഞ്ഞെടുപ്പിൽ  പുതിയ സഖ്യം നിലവിൽ വരുത്താനാണ് നേതൃത്വത്തിന്റെ ആലോചന. അതിനായി ഇരുപാർട്ടികളുമായി ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞു.

SDP1

ജർമനിയിൽ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 150 വർഷത്തെ പാരമ്പര്യമുണ്ട്. പക്ഷേ, ഇപ്പോള്‍ അണികൾ പൊഴിയുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നലെ പുറത്തുവന്ന അഭിപ്രായ സർവേയിൽ പാർട്ടിക്ക് പതിമൂന്ന് ശതമാനം പിന്തുണയാണുള്ളത്. രണ്ടു വർഷം മുൻപ് 30 ശതമാനത്തിന്റെ പിന്തുണയായിരുന്നു. പാർട്ടിയുടെ തകർച്ച നേതാക്കളെ ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com