ADVERTISEMENT

ഡബ്ലിൻ∙ഡബ്ലിന്‍ സിറോ മലബാര്‍ സഭ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 15ന് ഫിൻഗ്ലാസ്സ്  സെന്റ് കാൻസീസ് ദേവാലയത്തിൽ ആഘോഷിക്കുന്നു.  (St. Canice's, Main Street Finglas, Dublin, D11 T97T). വൈകിട്ട് 5 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയും, പ.കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും.

ആരാധന സമൂഹത്തിലെ എല്ലാ മേരി നാമധാരികളെയും സമർപ്പിച്ചു പ്രാർഥിക്കും. പരിശുദ്ധ അമ്മയോട് ചേർന്ന് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാർഥിക്കുവാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ഡബ്ലിൻ സിറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com