sections
MORE

മ്യൂണിക്ക് ബംഗളുരു ലുഫ്ത്താന്‍സാ സര്‍വീസ് 2020 മാര്‍ച്ച് 31 മുതല്‍

luft-hansa
SHARE

മ്യൂ്ണിക്∙ ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ബവേറിയായുടെ ഭരണ സിരാകേന്ദ്രമായ മ്യൂണിക്കില്‍ നിന്നും ദക്ഷിണേന്ത്യയിലെ ഐടി ഹബായ  ബംഗളൂരുവിലേയ്ക്ക് ജര്‍മന്‍ ലുഫ്ത്താന്‍സാ സര്‍വീസ് ആരംഭിക്കുന്നു. ബംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 2020 മാര്‍ച്ച് 31 ന് സര്‍വീസ് ആരംഭിക്കും. 

ആഴ്ചയില്‍ അഞ്ചുദിന സര്‍വീസാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നു ലുഫ്ത്താന്‍സാ ഗ്രൂപ്പ് എയര്‍ലൈന്‍സിന്‍റെ സീനിയര്‍ ഡയറക്ടര്‍ സെയില്‍സ് സൗത്ത് ഏഷ്യ ജോര്‍ജ് എട്ടിയില്‍ പറഞ്ഞു. ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണു സര്‍വീസ് നടത്തുക.

കേരളം, കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ യാത്രക്കാരെ ലക്ഷ്യമാക്കി എ 350/900 ടൈപ്പ് വിമാനങ്ങളാണു സര്‍വീസ് നടത്തുക. ബിസിനസ് ക്ളാസില്‍ 48 സീറ്റും പ്രീമിയം ഇക്കോണമി ക്ളാസില്‍ 21 സീറ്റും ഇക്കോണമി ക്ളാസില്‍ 224 സീറ്റുമാണുള്ളത്. നിലവില്‍ യൂറോപ്പിലെ ഏറ്റവും വലിയ ഹബായ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ബംഗളുരുവിലേയ്ക്ക് ലുഫ്ത്താന്‍സാ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EUROPE
SHOW MORE
FROM ONMANORAMA