ADVERTISEMENT

ബർലിൻ∙ യൂറോപ്പിലെ കൗമാരക്കാരുടെ താരമായി മാറിയിരിക്കുന്ന ഗ്രീറ്റാ തൂൺബർഗിന്റെ മുഖചിത്രവുമായി വരുന്നു ബ്രിട്ടീഷ് മാസിക ജി ക്യൂ. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഒറ്റയാൾ സമരം ആരംഭിച്ച് ലോക ശ്രദ്ധയാകർഷിച്ച പതിനാറുകാരിയാണ് സ്റ്റോക്ക് ഹോൾമിൽ നിന്നുള്ള ഗ്രീറ്റ.

2018– ഓഗസ്റ്റിൽ സ്റ്റോക്ക് ഹോൾമിലാണ് ഗ്രീറ്റ സമരം ആരംഭിച്ചത്.ലോകം നേരിടുന്ന വലിയ പ്രശ്നം കാലാവസ്ഥ വ്യതിയാനമാണെന്നു ഗ്രീറ്റ തന്റെ സമരം ആരംഭിച്ച് പ്രഖ്യാപിച്ചു. സ്കൂൾ കുട്ടികളും പിൻന്തുണ പ്രഖ്യാപിച്ച് ഗ്രീറ്റാക്ക് പിന്നിൽ അണിനിരന്നു. വെള്ളിയാഴ്ച തോറും ആയിരങ്ങൾ പങ്കെടുക്കുന്ന പ്രകടനങ്ങൾ ഇന്ന് യൂറോപ്പിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇത് ഏഷ്യൻ രാജ്യങ്ങളിൽ വരെ ഇന്ന് എത്തിക്കഴിഞ്ഞു. ഫ്രൈഡെയിസ് ഫോർ ഫ്യൂച്ചർ എന്ന പേരിലാണ് കൗമാരക്കാർ തെരുവിൽ ഇറങ്ങുന്നത്.

Greta-thunberg-2

ചാൻസലർ മെർക്കൽ ഉൾപ്പടെയുള്ളവർ ഗ്രീറ്റയ്ക്ക് പിൻന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ ലോക ശ്രദ്ധയാകർഷിക്കാൻ ഗ്രീറ്റക്ക് കഴിഞ്ഞുവെന്ന് യുവജനങ്ങൾക്ക് വേണ്ടിയുള്ള ബ്രിട്ടീഷ് മാസിക അഭിപ്രായപ്പെട്ടു. ഗെയിം ചെയ്ഞ്ചർ ഓഫ് ദ ഇയർ എന്ന അവാർഡും ഗ്രീറ്റായ്ക്ക് നൽകുന്നതായി മാസികയുടെ മുഖ്യ പത്രാധിപർ ഡയ്‌ലോൻ ജോൺസ് മാധ്യമങ്ങളെ അറിയിച്ചു.

 ഗ്രീറ്റായ്ക്ക് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പ്രൈസ് നൽകണമെന്ന് ജർമനിയിലെ ചില രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. നോബൽ പ്രൈസ് പരിഗണന പട്ടികയിൽ ഗ്രീറ്റാ ഇടം തേടി കഴിഞ്ഞതായിട്ടാണ് സൂചന. ഒക്ടോബറിൽ പ്രഖ്യാപനം ഉണ്ടാകും. ഇത് മുന്നിൽ കണ്ടാണ് ഒക്ടോബർ ലക്കത്തിന്റെ കവർ ചിത്രമായി ബ്രിട്ടീഷ് മാസിക ഗ്രീറ്റായെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com