ADVERTISEMENT

ബർലിൻ ∙ കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശബ്ദമുയർത്തുന്ന പരിസ്ഥിതി പ്രവർത്തകയും സ്വീഡിഷുകാരിയുമായ ഗ്രീറ്റ തൂൺബർഗ് (16)  സെപ്റ്റംബർ 23ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിക്കായി പായ്ത്തോണിയിൽ ഇംഗ്ലണ്ടിൽ നിന്നു യാത്ര തിരിച്ചു. ഇംഗ്ലണ്ടിലെ പ്ലിമത്ത് മെഫ്ലവർ തുറമുഖത്തു നിന്നാണു കഴിഞ്ഞ ദിവസം ഗ്രീറ്റ പിതാവ് സാവന്റായോടൊപ്പമാണു യാത്രയായത്.

14 ദിവസം കൊണ്ട് 3000 നോട്ടിക്കൽ മൈൽ സഞ്ചരിച്ചു വേണം ഇവർ യുഎസിലെ ന്യൂയോർക്ക് തുറമുഖത്ത് എത്താൻ.  വടക്കൻ അറ്റ്ലാന്റിക് സമുദ്രം മുറിച്ച് കടന്നു വേണം യാത്ര ചെയ്യേണ്ടത്.പായ്ത്തോണികൾക്ക് കടലിലെ വൻ തിരമാലകൾ പലപ്പോഴും അപകടകാരികളാകാറുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്ര അതിസാഹസികമാണെന്നും എന്തും സംഭവിക്കാമെന്നും മുന്നറിയിപ്പുണ്ട്.

greta-thunberg-3

യാത്രയിൽ ഭയമില്ല. ഗ്രീറ്റ തന്നെ യാത്രയാക്കാൻ മെഫ്ലവർ തുറമുഖത്ത് എത്തിയ നൂറിലധികം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു പക്ഷെ ഈ യാത്രയിൽ എന്തും സംഭവിക്കാം ഗ്രീറ്റ തുടർന്നു. 

ജീവൻ പൊലിഞ്ഞാലും കാലാവസ്ഥ വ്യതിയാനത്തിന്റെ പേരിൽ എന്റെ ശബ്ദം ലോകം ശ്രദ്ധിക്കട്ടെ. ഗ്രീറ്റ മാധ്യമങ്ങളെ അറിയിച്ചു. നല്ലത് വരട്ടെ ലോകവാർത്താ മാധ്യമങ്ങളുടെ പ്രതിനിധികൾ ഗ്രീറ്റാക്ക് കൈവീശി മംഗളം നേർന്നു.

greta-thunberg-2

പായ്‌ത്തോണിയിൽ ഗ്രീറ്റയോടൊപ്പം ചെറിയ ഒരു സംഘം കൂടി യാത്ര ചെയ്തിരിക്കും. അപകടം  സംഭവിച്ചാൽ സഹായിക്കാനായി മറ്റു സൗകര്യങ്ങളും ഇടപാടാക്കിയിട്ടുണ്ട്.

മൊത്തോക്കോയിലെ രാജകുടുംബമാണു ഗ്രീറ്റായുടെ ഈ ന്യൂയോർക്ക് യാത്രക്കുള്ള ബിഗ് സ്പോൺസർ. യുഎസിൽ വച്ചു പ്രസിഡന്റ് ട്രംപിനെ കാണാനുള്ള ഗ്രീറ്റായുടെ ആഗ്രഹം ട്രംപിന്റെ ഓഫിസ് നിഷേധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com