ADVERTISEMENT

ബർലിൻ ∙ ജർമനിയിലെ വയോധികരായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ പ്രവേശിപ്പിക്കുമ്പോൾ ആവശ്യമുള്ള പണത്തിന്റെ ഒരു ഭാഗം മക്കൾ കൂടി മുടക്കണമെന്നുള്ള നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ജർമൻ തൊഴിൽ സാമൂഹ്യ മന്ത്രി ഹൂബർട്ടൂസ് ഹൈൽ മാധ്യമങ്ങളെ അറിയിച്ചു.

പ്രതിവർഷം മൊത്തം ഒരു ലക്ഷം യൂറോയ്ക്ക് മുകളിൽ വരുമാനമുള്ള മക്കളെയാണ് ഈ നിയമ പരിതിയിൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.  വയോധകരെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനു മാത്രമല്ലെന്നും മക്കൾ കൂടി ഈ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് മന്ത്രി തുടർന്ന് പറഞ്ഞു.

ഇന്നു വൃദ്ധസദനത്തിൽ പ്രവേശിക്കാൻ വൻ തുകയാണ് ആവശ്യം. ഒരാൾക്ക് നാലായിരം യൂറോ പ്രതിമാസം ചിലവുണ്ടെന്ന് മന്ത്രി പറഞ്ഞു. പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൂട്ടിയാലും  പകുതി തുക പോലും ആകുന്നില്ല. ബാക്കി തുകയാണ് മക്കൾ പ്രതിമാസം മാതാപിതാക്കൾക്കുവേണ്ടി മുതൽ മുടക്കാൻ സർക്കാർ ആവശ്യപ്പെടുന്നത്.

ഈ നിയമം പ്രാബല്യത്തിലെത്തിയാൽ മൂന്നു ലക്ഷം മാതാപിതാക്കന്മാർക്ക് ഉടനടി വൃദ്ധസദനത്തിൽ പ്രവേശനം ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മക്കൾ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിച്ചാൽ ഒരിക്കലും പാപ്പരാകാൻ പോകുന്നില്ലെന്നും അതു വരും തലമുറക്ക് മാതൃകയായി മാറുമെന്ന് 39കാരനായ ആരോഗ്യമന്ത്രി ജെൻസ് സഫാൻ ബില്ലിനെപ്പറ്റി പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com