ADVERTISEMENT

ബര്‍ലിന്‍∙ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ജര്‍മന്‍ സമ്പദ് വ്യവസ്ഥ 0.1 ശതമാനം ചുരുങ്ങി. തൊട്ടു മുന്‍പുള്ള മൂന്നു മാസവുമായുള്ള താരതമ്യത്തിലാണിതെന്ന് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് അറിയിച്ചു.

മൊത്തം ആഭ്യന്തരഉത്പാദനത്തിലാണ് കുറവ് കാണിച്ചിരിക്കുന്നത്. ഇതോടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 0.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തിലാണ് ജര്‍മനി സാമ്പത്തിക മാന്ദ്യത്തില്‍ വീഴാതിരുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ ജര്‍മനിക്കുണ്ടാകുന്ന തളര്‍ച്ച മുഴുവന്‍ യൂറോസോണിനെയും ബാധിക്കാനാണ് സാധ്യത.

മാനുഫാക്ചറിങ് വ്യവസായങ്ങളില്‍ വന്ന മാന്ദ്യമാണ് മൂന്നാം പാദത്തിലെ തളര്‍ച്ചയ്ക്കു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. നിലവില്‍ ജര്‍മനി മാന്ദ്യത്തിലല്ലെന്നും, മാന്ദ്യം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും സാമ്പത്തിക വകുപ്പ് മന്ത്രി പീറ്റര്‍ ഓള്‍ട്ട്മെയര്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com