ADVERTISEMENT

സൂറിക്ക്∙ ജർമ്മനിയിലെ കോളൻബുർഗ് ഗ്രാമത്തിന്റെ ഡോക്ടറാവുകയും ചെയ്യാം, ഒത്താൽ സുന്ദരിയായ ഗ്രാമത്തിന്റെ അധ്യക്ഷയെ കെട്ടുകയും ചെയ്യാം. നോക്കുന്നോ? ജർമ്മനിയിലെ ഡോക്ടർമാരുടെ പ്രസിദ്ധീകരണമായ 'ഡൊയിഷെൻ എർസ്‌റ്റെബ്ലാറ്റിൽ' വന്ന പരസ്യമാണിത്. ഇതു വെറും തമാശ പരസ്യമല്ല, ജീവന്റെ പ്രശ്നമാണ്.

ചെക്ക് അതിർത്തിയോട് ചേർന്ന ജർമ്മൻ ഗ്രാമത്തിലേക്ക് ജോലിക്ക് ഡോക്ടർമാരാരും വരുന്നില്ല. അവർക്കൊരു ഡോക്ടറെ വേണം. ആരും ഒന്ന് നോക്കി പോകുന്ന ഗ്രാമത്തിന്റെ അധ്യക്ഷയാകട്ടേ, പറ്റിയ ആളെ കിട്ടാത്തത്കൊണ്ട് 45–ാം വയസ്സിലും അവിവാഹിതയായി തുടരുന്നു. എല്ലാം ഒത്തുവന്നാൽ കല്യാണത്തിന് അവരും റെഡി. ഒരുവെടിക്ക് രണ്ടു പക്ഷി, അതാണ് പരസ്യം കൊണ്ട് ഉദ്ദേശിച്ചത്.

josefa-schmid

2,800 പേരാണ് ബയേൺ മേഖലയിലെ കോളൻബുർഗില്‍ താമസിക്കുന്നത്.. ടൂറിസത്തിനും, സുഖചികിത്സയ്ക്കുമാണ് പുറമെനിന്നും ആളുകൾ ഇവിടെയ്ക്ക് എത്തുന്നത്. സ്ഥലമൊക്കെ കൊള്ളാമെങ്കിലും, തനി ഗ്രാമീണമേഖലയായതുകൊണ്ടു ഡോക്ടർമാരാരും ജോലിക്ക് എത്തുന്നില്ല. പ്രാദേശിക മാധ്യമങ്ങളിലും, ഡോക്ടർമാർക്കുള്ള പ്രസിദ്ധീകരണങ്ങളും പരസ്യം ചെയ്‌തിട്ടും ഒരു ഡോക്ടറും തിരിഞ്ഞുനോക്കിയില്ല. എന്നാൽ ഒന്നു മാറ്റി പിടിച്ചുനോക്കാം എന്ന ചിന്തയിലാണ് ഗ്രാമത്തിന്റെ അധ്യക്ഷയായ ജോസെഫ ഷ്മിഡ് ഡോക്ടറെ ആവശ്യമുണ്ടെന്ന പരസ്യം നൽകിയത്.

പരസ്യത്തിലെ പഞ്ചു വാചകങ്ങൾ ഇങ്ങനെ 'മറ്റുള്ളവർ അവധിക്കാലം ചെലവഴിക്കാൻ വരുന്നിടത്ത് ജീവിക്കാം, ജോലി ചെയ്യാം. പിന്നൊരു രഹസ്യം! ഞങ്ങളുടെ ഗ്രാമത്തിന്റെ അധ്യക്ഷ അവിവാഹിതയാണ്. നിങ്ങളെ സഹായിക്കാൻ ഈ ഗ്രാമമുണ്ട്'. 'ഡൊയിഷെൻ എർസ്‌റ്റെബ്ലാറ്റി'ന്റെ പോയ ലക്കത്തിലെ പരസ്യത്തിൽ ഡോക്‌ടർമാരുടെ 260 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടുള്ള പരസ്യമുണ്ട്. ഇതിൽ നിന്നും കോളൻബുർഗ് ഗ്രാമത്തിന്റെ ഡോക്ടറെ തേടിയുള്ള പരസ്യം ഹിറ്റായതിന് പിന്നിൽ അവിവാഹിതയായ ഗ്രാമാധ്യക്ഷയുടെ ബുദ്ധിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com