ADVERTISEMENT

കവൻട്രി∙ ഓഗസ്റ്റ് 17നു കവൻട്രിയിൽ കൂടിയ അഡ് ഹോക് കമ്മിറ്റിയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജാ സൂസൻ ജോർജ്, റജിസ്ട്രാർ  സേതുമാധവൻ എം,  ജലിൻ ഇപ്പോൾ കേരളത്തിലുള്ള മലയാളം മിഷൻ അഡ് ഹോക് കമ്മറ്റിയംഗം  ശ്രീജിത്ത് ശ്രീധരൻ എന്നിവർ കേരളത്തിലെ മലയാളം മിഷൻ ഓഫീസിൽ നിന്നും മറ്റ് അഡ് ഹോക് കമ്മറ്റിയംഗങ്ങൾ ചീഫ് കോ-ഓർഡിനേറ്റർ മുരളീ വെട്ടത്തിന്റെ നേതൃത്വത്തിൽ യുകെയിൽ നിന്നും പങ്കെടുത്തു. നവോദ്ധാന മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് അനൗദ്യോഗിക മാർഗങ്ങളിലൂടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിൽ മലയാളം മിഷൻ വഹിക്കുന്ന പങ്ക് പ്രൊഫ സുജ സൂസൻ ജോർജ് എടുത്ത് പറഞ്ഞു.  യു കെയിലെ മലയാളം മിഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ അവലോകനം ചെയ്തതോടൊപ്പം മേഖലാ തലത്തിൽ പ്രവർത്തനം ശക്തമാക്കുവാൻ ആഹ്വാനം ചെയ്തു.  അതിനായി  ഇപ്പോൾ യു കെ ചാപ്റ്ററിനെ 

coventry3-gif

1 യുകെ സൗത്ത്

2 യുകെ മിഡ്ലാൻഡ്സ്

3 യുകെ നോർതേൺ അയർലൻറ്

4. യുകെ സ്കോട്ട്ലാൻഡ്  & നോർത്ത് ഈസ്റ്റ്

5 യുകെ നോർത്ത്

6 യുകെ യോർക്ക് ഷയർ

 

എന്നിങ്ങനെ ആറ് മേഖലകളാക്കി ഇപ്പോൾ തിരിക്കുന്നതിനും പിന്നീട് ആവശ്യമെങ്കിൽ പുതിയ മേഖലകൾ ഉണ്ടാക്കുന്നതിനും നിലവിലുള്ള മേഖലകൾക്ക് മേഖലാ കോഓർഡിനേറ്റർ മാരെ എത്രയും പെട്ടന്ന് നിയമിക്കുന്നതിനും അവർ യു കെ ചാപ്റ്ററിൽ നിന്നുള്ള വരല്ലെങ്കിൽ അവരെ യുകെ ചാപ്റ്ററിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു.  മലയാളം മിഷന്റെ മൂല്യനിർണ്ണയമായ പഠനോത്സവത്തിന്റെ മാർഗ നിർദ്ദേശം മിഷൻ റജിസ്ട്രാർ  സേതുമാധവൻ നൽകി.  

coventry2-gif

 

ഇപ്പോൾ നിലവിലുള്ള സ്ക്കൂളുകളിലെ കുറഞ്ഞത് നൂറു കുട്ടികൾക്ക് അടുത്ത ആറു മാസത്തിനുള്ളിൽ കണിക്കൊന്ന കോഴ്സിൽ മൂല്യനിർണ്ണയം നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിന് എല്ലാ സഹായവും റജിസ്ട്രാർ വാഗ്ദാനം ചെയ്തു.

 

മലയാളം മിഷൻ അഡ് ഹോക് കമ്മിറ്റി പിരിച്ചു വിടുന്നതിനും മുരളി വെട്ടത്ത് പ്രസിഡന്റ്,  ഡോ സീനാ പ്രവീൺ വൈസ് പ്രസിഡന്റ് .  ഏബ്രഹാം കുര്യൻ സെക്രട്ടറി  സി.എ. ജോസഫ് ജോയിന്റ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ബേസിൽ ജോൺ,  ജനേഷ് സി.എൻ , സ്വപ്ന പ്രവീൺ, ജയപ്രകാശ് എസ്എസ്  ശ്രീജിത്ത് ശ്രീധരൻ , ഇന്ദുലാൽ സോമൻ, സുജു ജോസഫ് എന്നിവരടങ്ങിയ  ഒരു പതിനൊന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.   

 

കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തന ഫലമായി ധാരാളം സ്കൂളുകൾ ആരംഭിക്കുന്നതിനും വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും അഡ്ഹോക് കമ്മിറ്റിക്ക് കഴിഞ്ഞു എങ്കിലും, വിദ്യാർഥികളുടെ മൂല്യ നിർണ്ണയമായ പഠനോത്സവവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നതിന് കഴിഞ്ഞില്ല എന്നത് ഒരു പോരായ്മയായി വിലയിരുത്തി.  നടത്തിയ പ്രവർത്തനങ്ങൾ മലയാളം മിഷൻ കേരളാ ഓഫീസിനെ അറിയിക്കുന്നതിനും മീഡിയായിലൂടെ ജനങ്ങളിൽ എത്തിക്കുന്നതിൽ വന്ന വീഴ്ച പരിഹരിക്കുന്നതിനായി സെക്രട്ടറി ശ്രീ ഏബ്രഹാം കുര്യനെയും ജോയിന്റ് സെക്രട്ടറി സി എ ജോസഫിനെയും ചുമതലപ്പെടുത്തി.  നിലവിലുള്ള സ്ക്കൂളുകൾക്ക് വേണ്ട മാർഗ നിർദ്ദേശം നൽകി അവയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും പുതിയ സ്ക്കൂളുകൾ ആരംഭിക്കുന്നതിനും, യുകെയിലെ മിഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു. യുകെയിലെ മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും സഹായ സഹകരണങ്ങൾ കമ്മറ്റിക്കു വേണ്ടി പ്രസിഡന്റ് മുരളി വെട്ടത്ത് അഭ്യർഥിച്ചു.  

 

മേൽപറഞ്ഞ കമ്മറ്റിക്ക് പുറമേ ഇന്ദു ലാൽ സോമനെ ജനറൽ കൺവീനറായും ജയപ്രകാശിന്റെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സമിതിയെയും  സുരേഷ് മണമ്പൂരിന്റെ നേതൃത്വത്തിൽ ഒരു ഉപദേശക സമിതിയേയും ഉണ്ടാക്കാനുള്ള നിർദ്ദേശം മലയാളം മിഷൻ നൽകി.

സ്ക്കൂളുകൾ തുടങ്ങുന്നതിനും മറ്റു മാർഗനിർദ്ദേശങ്ങൾക്കും ബന്ധപ്പെടുക

 ഏബ്രഹാം കുര്യൻ 07882791150

 സി എ ജോസഫ് 07846747602

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com