ADVERTISEMENT

കൊളോണ്‍∙ കൊളോണിലെ സാംസ്ക്കാരിക സംഘടനയായ കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ് ജര്‍മനി (കെപിഎസി) യുടെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ 73–ാം  സ്വാതന്ത്ര്യ ദിനത്തിന്‍റെ സ്മരണ പുതുക്കി. ഗുമ്മേഴ്സ്ബാഹ് നഗരത്തിന് അടുത്തുള്ള എംഗല്‍സ്കിര്‍ഷനിലെ പുത്തന്‍വീട്ടില്‍ ഗാര്‍ഡന്‍സില്‍ ഓഗസ്റ്റ് 15 ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചിനു നടന്ന പരിപാടിയില്‍ കെപിഎസി വൈസ് പ്രസിഡന്‍റ് ജോണ്‍ പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. ജര്‍മനിയിലെ അറിയപ്പെടുന്ന നാടക കലാകാരനും എഴുത്തുകാരനുമായ ജോയി മാണിക്കത്ത് സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി തോമസ് അറമ്പന്‍കുടി, മാത്യു തൈപ്പറമ്പില്‍, തോമസ് പഴമണ്ണില്‍, ജോസുകുട്ടി കളപ്പുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ് പ്രസിഡന്‍റ് ജോസ് കുമ്പിളുവേലില്‍ നന്ദി പറഞ്ഞു.

അടുത്തിടെ കേരളത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും ജീവന്‍ പൊലിഞ്ഞവര്‍ക്ക് യോഗം ആദരാഞ്ജ്ജലികള്‍ അര്‍പ്പിച്ചു. പ്രളയക്കെടുതിയില്‍ വീടും മറ്റു സാമഗ്രികളും നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായവും നല്‍കി, എത്രയും വേഗം അവര്‍ക്കു പുനരധിവാസയോഗ്യമാക്കി കൊടുക്കണമെന്നു സര്‍ക്കാരിനോടു യോഗം അഭ്യര്‍ഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com