ADVERTISEMENT

അയർലൻഡ്∙ തുമ്പയും തുമ്പപ്പൂവും ഊഞ്ഞാലാട്ടവും തിരുവാതിരയും ഓണക്കോടിയുമൊക്കെയായി ലോകമെമ്പാടുമുള്ള മലയാളികളെ ആവേശത്തേരിലേറ്റുവാനും എല്ലാവരും ഒരുപോലെയെന്ന ആപ്തവാക്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുവാനും ഒരു ഓണക്കാലം കൂടി വരവായി. മുൻകാലങ്ങളിലേതു പോലെ ഈ വർഷവും കോർക്കിലെ പ്രവാസി സംഘടനകളായ കോർക്ക് പ്രവാസി മലയാളി അസോസിയേഷനും വേൾഡ് മലയാളി കൗൺസിലും സംയുകതമായി നടത്തുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘടനാഭാരവാഹികൾ അറിയിച്ചു.

സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് കോർക്ക് ടോഗറിലുള്ള സെന്റ്.ഫിൻബാർ ഹർലിംഗ് ഹാളിൽ വച്ച് ഓണാഘോഷത്തിന്റെ തിരശീല ഉയരുന്നതാണ്. അയർലണ്ടിലെ കിരീടം വയ്ക്കാത്ത രണ്ടു രാജാക്കന്മാർ മാറ്റുരയ്ക്കുന്ന വടംവലി മൽസരം ഇത്തവണ  യും തീപാറുമെന്നുറപ്പാണ്. വിഭവസമൃദ്ധമായ ഓണസദ്യ ഗൃഹാതുരത്വത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടുപോകും. കലാപരിപാടികളും അരങ്ങേറും.

ഒരുമയുടെ ഓണം ഒരുമിച്ചാഘോഷിക്കാൻ കോർക്കിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com