ADVERTISEMENT

ബർലിൻ ∙ ജർമനിയുടെ മുൻ ദേശീയ ഫുട്ബോൾ താരവും ഫുട്ബോൾ പരിശീലകനുമായ ക്രീസ്റ്റോഫ് മെറ്റെ്സൽഡർ കുട്ടികളുടെ അശ്ലീല വീഡിയോ ചിത്രങ്ങൾ കൈവശപ്പെടുത്തിയതിന്റെ പേരിൽ കുടുങ്ങി. മുപ്പത്തെട്ടുകാരനായ മെറ്റ്സൽഡർ ഹാംബുർഗിലെ കൂട്ടുകാരിക്ക് ഇതിന്റെ 15 ചിത്രങ്ങൾ വാട്ട്സാപ് വഴി കൈമാറി. 

christoph-metzelder-3

കൂട്ടുകാരി സംഭവം ഹാംബുർഗ് പൊലീസിന് കൈമാറി. തുടർന്നാണ് പ്രത്യേക പ്രോസ്ക്യൂട്ടറിന്റെ നേതൃത്വത്തിൽ ഇവിടെ അന്വേഷണം ആരംഭിച്ചത്. ഡ്യൂസ്സൽഡോർഫിലെ താരത്തിന്റെ വസതി പ്രത്യേക പൊലീസ്  സംഘം അരിച്ച്പെറുക്കി. കംപ്യൂട്ടറും, മൊബൈൽ ഫോണും പിടിച്ചെടുത്തു. 

സംഘം താരത്തെ ചോദ്യം ചെയ്തു. കുറ്റസമ്മതം നടത്തിയതായിട്ടാണ് പൊലീസ് സൂചന നൽകുന്നത്. എങ്കിലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. കൂടുതൽ അന്വേഷണം വേണമെന്നാണ് പ്രോസ്ക്യൂട്ടറിന്റെ നിലപാട്.സംഭവം പുറംലോകം അറിഞ്ഞതോടെ ജർമൻ ഫുട്ബോൾ ലോകം ഞെട്ടി. ജർമനിക്കുവേണ്ടി തൊണ്ണൂറിലധികം കുപ്പായമണിഞ്ഞ് കളിക്കളത്തിൽ ഇറങ്ങിയ  കളിക്കാരനാണ് മെറ്റെ്സൽഡർ.

christoph-metzelder-2

2002–ൽ ജർമനി ലോക ഫുട്ബോളിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ മെറ്റെ്സൽഡറിന്റെ പങ്ക് നിർണ്ണായകമായിരുന്നു. ബ്രോസ്സിയ ഡോർട്ട്മുണ്ട്, റിയൽ മഡ്രിറിഡ്, എഫ് സി ഷാൽക്കെ എന്നീ വമ്പൻ ഫുട്ബോൾ ക്ലബുകൾക്കു വേണ്ടിയും മെറ്റെ്സൽഡർ കളിച്ചിട്ടുണ്ട്.നിലവിൽ ഒരു പ്രധാന ഫുട്ബോൾ ക്ലബിൽ കുട്ടികളുടെ പരിശീലകനാണ്.

എആർഡി എന്ന ജർമനിയുടെ പ്രധാന ടിവി ചാനലിൽ ഫുട്ബോൾ കളികൾ വിലയിരുത്തുന്നതും മെറ്റെ്സൽഡർ തന്നെ. ഇതിനു പുറമെ കുട്ടികൾക്ക് വേണ്ടിയുള്ള കാരുണ്യ സംഘടനയ്ക്കു വേണ്ടിയും പ്രവർത്തിക്കുന്നു. വരും ദിവസങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തും എന്ന സൂചനയുണ്ട്. കേസിൽ ആറ് മാസം മുതൽ അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ ജയിൽ ശിക്ഷ ഒഴിവാക്കാൻ വൻ തുക പിഴയടച്ച് തലയൂരാനും ഇവിടെ പഴുതുണ്ട്.

2014–ൽ സമാനമായ ഒരു സംഭവം ഇവിടെ ഉണ്ടായി.അന്നത്തെ കഥാപാത്രം മലയാളിയായ സെബാസ്റ്റ്യൻ ഇടാത്തി എന്ന ജർമൻ പാർലമെന്റ് അംഗമായിരുന്നു,ഇടാത്തി സംഭവം ജർമൻ രാഷ്ട്രീയത്തിൽ വൻ കോളിളക്കം ഉണ്ടാക്കുകയും മെർക്കൽ മന്ത്രി സഭയെ നിഗ്രഹിക്കുകയും ചെയ്യുമെന്ന് വരെ കാര്യം എത്തി.

ഒടുവിൽ ഇടാത്തി എം പി സ്ഥാനം രാജിവെച്ച് കുറ്റസമ്മതം നടത്തി. കോടതി  ഇടാത്തിയോട് അനുകമ്പ കാണിച്ച് അയ്യായിരം യൂറോയുടെ പിഴ നൽകി കേസിൽ നിന്ന് രക്ഷിച്ചു. ജർമനി വിട്ടു ഇടാത്തി ഇന്ന് ജർമൻകാരിയെ വിവാഹം ചെയ്തു ആഫ്രിക്കയിൽ ഹോട്ടൽ ശൃംഖലയുടെ ഉടമയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com