ADVERTISEMENT

മാഞ്ചസ്റ്റർ∙ യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (MMCA) ഓണാഘോഷവും 15–ാം വാർഷികാഘോഷങ്ങളുടെ സമാപനവും ഇന്നു മാഞ്ചസ്റ്റർ വിഥിൻഷോയിലെ പ്രൗഢഗംഭീരമായ ഫോറം സെന്ററിൽ നടക്കും. രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ ആദ്യം നടക്കുന്നത്  കുട്ടികളുടെയും മുതിർന്നവരുടെയും ഇൻഡോർ മത്സരങ്ങളും പുരുഷ വനിതാ വടംവലി മത്സരങ്ങളുമാണ്.. തുടർന്ന് എല്ലാവരും കാത്തിരിക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയാണ്. വാഴയിലയിൽ തനി നാടൻ ശൈലിയിൽ 21 ഇനം ഭക്ഷണവിഭവങ്ങളൊരുക്കി ഓണസദ്യ.

ഓണസദ്യയ്ക്ക് ശേഷം പൊതുസമ്മേളനം ആരംഭിക്കും. ഓണാഘോഷത്തിന്റെയും എംഎംസിഎയുടെ 15–ാം വാർഷികാഘോഷങ്ങളടെ സമാപന സമ്മേളനവും യുക്മ ദേശീയ ഉപാധ്യക്ഷൻ എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. എംഎംസിഎ പ്രസിഡന്റ് അലക്സ് വർഗ്ഗീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.എ ലെവൽ, ജിസിഎസ്ഇ പരീക്ഷകളിലെ വിജയികളെ ചടങ്ങിൽ വച്ച് ആദരിക്കും. ട്രഷറർ സാബു ചാക്കോ  ചടങ്ങിൽ നന്ദിയർപ്പിക്കും 

തുടർന്ന് എംഎംസിഎ ഡാൻസ് സ്കൂളിലെയും മറ്റ് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും V4U മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. എംഎംസിഎയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ടീം എംഎംസിഎ സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:-

അലക്സ് വർഗ്ഗീസ് - 07985641921,

ജനീഷ് കുരുവിള - 07727683941,

സാബു ചാക്കോ - 07853302858.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-

FORUM CENTRE,

SIMONS WAY,

WYTHENSHAWE,

MANCHESTER,

M22 5RX.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com