ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണ്ണമായും നിരോധിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. 2020 മുതലാവും നിരോധനം നടപ്പാക്കുക.നിയമം ലംഘിച്ചാല്‍ 100000 യൂറോ വരെ പിഴ ഈടാക്കും. 

പരിസ്ഥിതി മന്ത്രി സ്വെന്‍യ ഷുള്‍സ് (എസ്പിഡി) ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണ ബില്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഇതനുസരിച്ച്, റീട്ടെയില്‍ മേഖലയിലെ പ്ലാസ്റ്റിക് ബാഗുകള്‍ (ബയോ അധിഷ്ഠിതവും ജൈവ നശീകരണവും) 2020 ന്‍റെ ആദ്യ പകുതിയില്‍ 2020 മുതല്‍ പ്രയോഗികതയില്‍ കൊണ്ടുവരികയും അതിനു ശേഷം പൂര്‍ണ്ണ നിരോധനവുമാണ് നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ ലഭ്യമായ ലൈറ്റ് പ്ലാസ്റ്റിക് ബാഗുകള്‍ വിപണിയില്‍ സ്ഥാപിക്കുന്നതിനും' ശേഷിക്കുന്ന സ്റ്റോക്കുകള്‍ കുറയ്ക്കുന്നതിനുമാണ് ആറുമാസത്തെ ഒരു പരിവര്‍ത്തന കാലയളവ് നല്‍കുന്നത്.

എന്നാല്‍ നേര്‍ത്ത ബാഗുകളില്‍ പായ്ക്ക് ചെയ്തുവരുന്ന ഫ്രൂട്ട് ഉള്‍പ്പെടുന്ന കാരിയറുകള്‍ക്ക ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. (15 മൈക്രോമീറ്ററില്‍ താഴെയുള്ള കനമുള്ള വളരെ ഭാരം കുറഞ്ഞ പ്ലാസ്റ്റിക് കാരിയര്‍ ബാഗുകള്‍). എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വാഗ്ദാനം ചെയ്യുന്നതുപോലെ വീണ്ടും ഉപയോഗിയ്ക്കാവുന്നവ അനുവദനീയമാണ്.

മെര്‍ക്കലിന്‍റെ ഗ്രോക്കോ മുന്നണി സര്‍ക്കാരിന്‍റെ കാലാവസ്ഥാ പരിരക്ഷണ പദ്ധതി പ്രകാരമാണ് നിയമം നടപ്പിലാക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com